കൊണ്ടോട്ടിയൻസ് ദമ്മാം ഓണം-സൗദി ദേശീയ ദിനാഘോഷങ്ങൾ
text_fieldsകൊണ്ടോട്ടിയൻസ്@ദമ്മാം കുടുംബ സൗഹൃദസംഗമത്തിൽ
ആലിക്കുട്ടി ഒളവട്ടൂർ സംസാരിക്കുന്നു
ദമ്മാം: ഓണം, സൗദി ദേശീയ ദിനാഘോഷ ഭാഗമായി കൊണ്ടോട്ടിയൻസ്@ദമ്മാം കുടുംബ സൗഹൃദസംഗമം സംഘടിപ്പിച്ചു. സൈഹാത്ത് സിക്കാത്ത് റിസോർട്ടിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം സി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, സിജി പ്രസിഡൻറ് അബ്ദുൽ മജീദ് കൊടുവള്ളി, കബീർ കൊണ്ടോട്ടി, അലി കരിപ്പൂർ, റിയാസ് മരക്കാട്ടുതൊടിക, സലാം പാണക്കാട് തുടങ്ങിയവർ സംസാരിച്ചു.
ഉപദേശക സമിതി അംഗം സി. അബ്ദുൽ ഹമീദിനും ഭാര്യക്കും മംഗളങ്ങൾ നേർന്ന് ലളിതമായ ആഘോഷം നടന്നു. കൊണ്ടോട്ടിക്കാരി യുവ എഴുത്തുകാരി സാജിത മരക്കാട്ടുതൊടികയുടെ ‘ജന്മസ്മൃതികൾ’, ‘പനിനീർമഴ’ എന്നീ രണ്ടു പുസ്തകങ്ങളുടെ പരിചയപ്പെടുത്തലും വിതരണവും പരിപാടിയിൽ നടന്നു.
സദ്യയും കലാകായിക മത്സരങ്ങളും സൗഹൃദ സംഗമത്തിെൻറ ഭാഗമായി സംഘടിപ്പിച്ചു. ഷമീർ കൊണ്ടോട്ടി, ജൂസെർ, സൈനുദ്ദീൻ, നിഹാൽ, സലാം പണക്കാടൻ, ബുഷ്റ, നംഷീദ പരിപാടി നിയന്ത്രിച്ചു. സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി സ്വാഗതവും ട്രഷറർ സിദ്ദീഖ് ആനപ്ര നന്ദിയും പറഞ്ഞു.

