കൊണ്ടോട്ടി കെ.എം.സി.സി ലീഡേഴ്സ് മീറ്റ് ‘ഇംപാക്ട് 2’
text_fieldsകെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ‘ലീഡേഴ്സ് മീറ്റ് 2’ മലപ്പുറം ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി നടത്തുന്ന കാമ്പയിൻ ‘തൻഷീത് സീസൺ-2’ന്റെ ഭാഗമായി ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ ‘ലീഡേഴ്സ് മീറ്റ് 2’ പരിപാടി സംഘടിപ്പിച്ചു. മണ്ഡലത്തിലെ മുഴുവൻ മുനിസിപ്പൽ/പഞ്ചായത്തുകളിൽനിന്നും മുൻകൂട്ടി രജിസ്റ്റർ ചെയ്ത പ്രതിനിധികളായിരുന്നു മീറ്റിൽ പങ്കെടുത്തത്. മണ്ഡലം പ്രസിഡന്റ് അബ്ദുറസാഖ് ഓമാനൂർ അധ്യക്ഷതവഹിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു.
മൂന്നു സെഷനുകളിലായി നടന്ന പരിപാടിയിൽ ആദ്യ സെഷനായ ‘ഇംപാക്റ്റി’ൽ ജാബിർ തയ്യിൽ ‘എങ്ങനെ ഒരു നല്ല നേതാവാകാം’ എന്ന വിഷയത്തിൽ വിവിധ ഗെയിം ആക്റ്റിവിറ്റികളുടെ സഹായത്തോടെ ക്ലാസ് നയിച്ചു. രണ്ടാം സെഷനിൽ ഫർഹാൻ കാരക്കുന്ന് ‘പ്രവർത്തക മികവിന് ധാർമിക രാഷ്ട്രീയം’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. അവസാന സെഷനിൽ ഷാഫി തുവ്വൂർ ക്ലാസ് നയിച്ചു.
സൗദി നാഷനൽ കമ്മിറ്റി നേതാക്കളായ ഉസ്മാനലി പാലത്തിങ്ങൽ, മുഹമ്മദ് വേങ്ങര, സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്, ജില്ല സെക്രട്ടറി സഫീർ വണ്ടൂർ, ട്രഷറർ മുനീർ വാഴക്കാട് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഷറഫു പുളിക്കൽ സ്വാഗതം പറഞ്ഞു. ഹൈദരലി ചീക്കോട് ഖിറാഅത്ത് നിർവഹിച്ചു. ഉദ്ഘാടന സെഷനിൽ ബഷീർ ചുള്ളിക്കോടും സമാപന പരിപാടിയിൽ ഫിറോസ് പള്ളിപ്പടിയും നന്ദി പറഞ്ഞു.
മണ്ഡലം നേതാക്കളായ ബഷീർ വിരിപ്പാടം, എ.കെ. ലത്തീഫ്, ഫസൽ കുമ്മാളി, മുനീർ പരപ്പത്, പി.വി. റിയാസ്, റിയാസ് പൂവൻതോടി, അസീസ് മൂലയിൽ, ആരിഫ് കക്കോവ്, അസ്കർ വാഴയൂർ, ലത്തീഫ് കുറിയേടം, ഹനീഫ മുതുവല്ലൂർ, സൈദ് എളമരം, വഹാബ് പുളിക്കൽ, അൻവർ ജമാൽ, മൻസൂർ വാഴക്കാട്, നൗഷാദ് എടവണ്ണപാറ, മുക്ലിസ് മുതുവല്ലൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

