കാരുണ്യത്തിെൻറ കൈത്താങ്ങുമായി കൊല്ലം പ്രീമിയർ ലീഗ്
text_fieldsകൊല്ലം പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിലൂടെ സ്വരൂപിച്ച തുക കരുനാഗപ്പള്ളിയിലെ നിർധന കുടുംബത്തിന് കൈമാറുന്നു
ദമ്മാം: കഴിഞ്ഞ മാസം ദമ്മാമിൽ കൊല്ലം പ്രവാസി സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച കൊല്ലം പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിലൂടെ സ്വരൂപിച്ച തുക ദമ്മാം കൊല്ലം പൈതൃകം കാരുണ്യ വിഭാഗത്തിെൻറ സഹകരണത്തോടെ കൊല്ലം തൊടിയൂരിലുള്ള നിർധനരായ ഒരു കുടുംബത്തിന് നൽകി. കൊല്ലത്തെ ജീവകാരുണ്യ പ്രവർത്തകരായ നിസ കുളപ്പാടം, സന്തോഷ് തൊടിയൂർ എന്നിവർ പൈതൃകം ജീവകാരുണ്യ ചെയർമാൻ നൗഷാദ് തഴവയുടെ ശ്രദ്ധയിൽപ്പെടുത്തിയ തൊടിയൂരിലെ പിതാവ് നഷ്ടപ്പെട്ട രണ്ടു കുട്ടികളുടെയും അവരുടെ കുടുംബത്തിെൻറയും ദയനീയാവസ്ഥ മനസ്സിലാക്കി കെ.പി.എൽ സ്വരൂപിച്ച തുക അവർക്ക് കൈമാറുകയായിരുന്നു. കരുനാഗപ്പള്ളിയിൽ നടന്ന ചടങ്ങിൽ പൈതൃകം കേരള ചാപ്റ്റർ ചെയർമാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷിൽ നിന്നും നിർധന കുടുംബത്തിന് വേണ്ടി നിസാ ടീച്ചർ സഹായ തുക ഏറ്റുവാങ്ങി. സന്തോഷ് തൊടിയൂർ, ബിലാൽ കോളാട്ട്, അസ്ലം നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

