Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​ല്ലം പ്രീ​മി​യ​ർ...

കൊ​ല്ലം പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ ടു ​ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
കൊ​ല്ലം പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ ടു ​ലോ​ഗോ പ്ര​കാ​ശ​നം
cancel

ദ​മ്മാം: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യി​ൽ ഇൗ ​മാ​സം 23, 24 തീ​യ​തി​ക​ളി​ൽ ദ​മ്മാം ഗൂ​ഖാ ഫ്ല​ഡ്‌​ലി​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മേ​മാ​റി കൊ​ല്ലം ജി​ല്ല പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ ടു​വി​െൻറ ഭാ​ഗ​മാ​യി ടൂ​ർ​ണ​മെൻറ്​ ലോ​ഗോ പ്ര​കാ​ശ​ന​വും ടീം ​അം​ഗ​ങ്ങ​ളു​ടെ ലേ​ല​വും അ​ൽ​ഖോ​ബാ​ർ ക്ലാ​സി​ക് ഹോ​ട്ട​ലി​ൽ ന​ട​ന്നു. ഒ​ന്നാം സീ​സ​ണി​ലേ​തു​പോ​ലെ സാ​ങ്ക​ൽ​പി​ക തു​ക​യി​ലൂ​ടെ ഓ​രോ ടീ​മും ക​ളി​ക്കാ​രെ വി​ളി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. വാ​ശി​യേ​റി​യ ലേ​ലം​വി​ളി ഐ.​പി.​എ​ൽ ക്രി​ക്ക​റ്റി​െൻറ മാ​തൃ​ക​യി​ലാ​യി​രു​ന്നു സം​ഘ​ടി​പ്പി​ച്ച​ത്. ക്യാ​പ്റ്റ​ന്മാ​രു​ടെ​യും ഓ​ണ​ർ​മാ​രു​ടെ​യും മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ മേ​മാ​റി ഗ​ൾ​ഫ് സി.​ഇ.​ഒ ലെ​ജു ആ​ൻ​റ​ണി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ടൂ​ർ​ണ​മെൻറ്​ ചെ​യ​ർ​മാ​ൻ സു​രേ​ഷ് റാ​വു​ത്ത​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ലിം ഷാ​ഹു​ദ്ദീ​ൻ, മു​ഖ്യ ര​ക്ഷാ​ധി​കാ​രി ത​ഴ​വ നൗ​ഷാ​ദ്, വൈ​സ് ചെ​യ​ർ​മാ​ൻ സി​ദ്ദു കൊ​ല്ലം, ട്ര​ഷ​റ​ർ ബി​ജു സി​യാ​ദ്, ഷാ​ജി മ​തി​ല​കം, ശി​ഹാ​ബ് കൊ​യി​ലാ​ണ്ടി, മു​സ്ത​ഫ ത​ല​ശ്ശേ​രി, ഹു​സൈ​ൻ പ​റ​മ്പി​ൽ, അ​ന​സ് ബ​ഷീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:premier leaguedamam
News Summary - Kollam Premier League season to logo release
Next Story