കൊല്ലം പ്രീമിയർ ലീഗ് സീസൺ സിക്സ്; കരുനാഗപ്പള്ളി ജെ.കെ ഹിറ്റേഴ്സ് ജേതാക്കൾ
text_fieldsകൊല്ലം പ്രീമിയർ ലീഗ് സീസൺ സിക്സ് ക്രിക്കറ്റ് ടൂർണമെൻറ് വിജയികളായ കരുനാഗപ്പള്ളി ഹിറ്റേഴ്സ് ട്രോഫിയുമായി
ദമ്മാം: കൊല്ലം പ്രീമിയർ ലീഗ് സീസൺ സിക്സിൽ കരുനാഗപ്പള്ളി ഹിറ്റേഴ്സ് ജേതാക്കളായി. അസീസിയ കാനൂ സ്റ്റേഡിയത്തിൽ 10 ടീമുകൾ പങ്കെടുത്ത ലീഗ് മാച്ചിൽ 23 മത്സരങ്ങളിൽനിന്ന് കരുനാഗപ്പള്ളി ജെ.കെ. ഹിറ്റേഴ്സും തേവലക്കര യുനൈറ്റഡ്സും ഫൈനലിൽ മത്സരിച്ചു. റണ്ണറപ്പായി തേവലക്കര യുനൈറ്റഡ് എത്തിയപ്പോൾ മൂന്നാം സമ്മാനം കൊട്ടാരക്കര ഇലവൻ സ്റ്റാർസും നാലാം സമ്മാനം ചടയമംഗലം ആസ്ട്രോസും കരസ്ഥമാക്കി.
സുബിൻ സുലൈമാൻ (മികച്ച ബാറ്റർ, ഏറ്റവും വിലപിടിപ്പുള്ള കളിക്കാരൻ), രാഹുൽ മണിവീണ (മികച്ച ബൗളർ), ആഷിഖ് കരുനാഗപ്പള്ളി (മികച്ച ഫീൽഡർ), അനസ് തേവലക്കര (മികച്ച വിക്കറ്റ് കീപ്പർ) എന്നിവർ വ്യക്തിഗത പുരസ്കാരങ്ങൾക്ക് അർഹരായി. ഫൈനൽ മാൻ ഓഫ് ദ മാച്ചായി സമീർ റാവുത്തർ തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലം പൈതൃകത്തിന്റെ സഹകരണത്തോടെയാണ് കെ.പി.എൽ സീസൺ സിക്സ് സംഘടിപ്പിച്ചത്.
നാട്ടിലെ നിർധനരായ കുടുംബങ്ങളെ സഹായിക്കാനും കരുനാഗപ്പള്ളി സ്വദേശിനിക്ക് വീട് നിർമിച്ചുനൽകാനും തീരുമാനിച്ചു. പ്രവാസി വ്യവസായി നസീർ വെളിയിലിന്റെ സഹായത്തോടെ നിർമിക്കുന്ന വീടിന്റെ പണി ഉടൻ ആരംഭിക്കുമെന്ന് കെ.പി.എൽ ചെയർമാൻ നജീം ബഷീർ അറിയിച്ചു. സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹിഷാം അങ്ങാടിപ്പുറം മുഖ്യാതിഥിയായിരുന്നു.
കാനൂ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ വിപിൻ ദാസ് ചെട്ടിയത്ത് ജേതാക്കളായ കരുനാഗപ്പള്ളി ഹിറ്റേഴ്സിന് ട്രോഫി സമ്മാനിച്ചു. ഫസ്റ്റ് റണ്ണറപ്പായ തേവലക്കര യുനൈറ്റഡിന് നസീം അബ്ദുൽ അസീസും മൂന്നാം സ്ഥാനം നേടിയ കൊട്ടാരക്കര ഇലവൻ സ്റ്റാഴ്സിന് പൈതൃകം പ്രസിഡൻറ് റഷീദ് റാവുത്തറും നൗഷാദ് തഴവ, നിതിൻ കണ്ണമ്പളത്ത് എന്നിവരും നാലാം സ്ഥാനത്തായ ചടയമംഗലം ആസ്ട്രോഫിന് ജോൺ കോശിയും ട്രോഫി കൈമാറി. നജീം ബഷീർ, സുരേഷ് റാവുത്തർ, തസീബ്, സിദ്ധു കൊല്ലം, ഷൈജു വിളയിൽ, ബിജു സിയാദ്, ഷംനാദ്, നിയാസ്, റഫീഖ്, വിഷ്ണു, അരുൺ, അൻസാരി ബസാം, അനസ് ബഷീർ, രാജേഷ് ഖാൻ, തസീബ് ഖാൻ, സജ്ജാദ് എന്നിവർ മറ്റു ട്രോഫികൾ വിതരണം ചെയ്തു. കെ.പി.എൽ സീസൺ സിക്സിെൻറ അവതരണ ഗാനം രചിച്ച മൻസൂർ അങ്ങാടിപ്പുറത്തിനും ഗാനമാലപിച്ച ഹിഷാം അങ്ങാടിപ്പുറത്തിനും പുരസ്കാരങ്ങൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

