Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​ല്ലം പ്ര​വാ​സി...

കൊ​ല്ലം പ്ര​വാ​സി സം​ഗ​മം കേ​ര​ള​പ്പി​റ​വി, ക്രി​സ്​​മ​സ്, ന്യൂ​ഇ​യ​ർ ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
കൊ​ല്ലം പ്ര​വാ​സി സം​ഗ​മം കേ​ര​ള​പ്പി​റ​വി, ക്രി​സ്​​മ​സ്, ന്യൂ​ഇ​യ​ർ ആ​ഘോ​ഷി​ച്ചു
cancel
camera_alt

ജി​ദ്ദ​യി​ൽ കൊ​ല്ലം പ്ര​വാ​സി സം​ഗ​മം സം​ഘ​ടി​പ്പി​ച്ച കേ​ര​ള​പ്പി​റ​വി, ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ം

ജി​ദ്ദ: കൊ​ല്ലം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം പ്ര​വാ​സി സം​ഗ​മം ജി​ദ്ദ (കെ.​പി.​എ​സ്‌.​ജെ) വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ കേ​ര​ള​പ്പി​റ​വി, ക്രി​സ്മ​സ്, ന്യൂ​ഇ​യ​ർ ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ച്ചു. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ്​ ഷാ​ന​വാ​സ് കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​വീ​ഥി​യി​ൽ നി​ൽ​ക്ക​വേ മ​ൺ​മ​റ​ഞ്ഞ നേ​താ​ക്ക​ളാ​യ ഫാ​സി​ലു​ദ്ദീ​ൻ ച​ട​യ​മം​ഗ​ലം, സു​ദീ​പ് സു​ന്ദ​രം എ​ന്നി​വ​രെ അ​നു​സ്മ​രി​ക്കു​ക​യും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ച്ചു.

കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് സം​ഘ​ട​ന ന​ട​ത്തി​യ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു വൈ​സ് പ്ര​സി​ഡ​ന്‍റ്​ വി​ജാ​സ് ചി​ത​റ വി​ശ​ദീ​ക​രി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ഡി​യോ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ സ​ജു രാ​ജ‍െൻറ​യും വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷാ​നി ഷാ​ന​വാ​സി‍െൻറ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​വി​രു​ന്നു​ക​ൾ അ​ര​ങ്ങേ​റി.

ഷാ​നി ഷാ​ന​വാ​സ്, ബി​ൻ​സി സ​ജു, ലി​നു റോ​ബി, സി​ബി സോ​ബി​ൻ, ലി​ൻ​സി ബി​ബി​ൻ, ഷെ​റി​ൻ ഷാ​ബു, മി​നി സോ​ണി, ധ​ന്യ കി​ഷോ​ർ എ​ന്നി​വ​ർ കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ ചി​ട്ട​പ്പെ​ടു​ത്തി. റോ​ബി തോ​മ​സി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്രി​സ്മ​സ് ക​രോ​ൾ കാ​ണി​ക​ളു​ടെ മ​ന​സ്സി​ൽ ഇ​ടം നേ​ടി. കെ.​പി.​എ​സ്‌.​ജെ കു​രു​ന്നു​ക​ളു​ടെ മ​നോ​ഹ​ര​മാ​യ പ്രോ​ഗ്രാ​മു​ക​ൾ നി​റ​ഞ്ഞ ​കൈ​യ​ടി​യോ​ടെ​യാ​ണ് സ​ദ​സ്സ് വ​ര​വേ​റ്റ​ത്.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സോ​ണി ജേ​ക്ക​ബ്, ജോ​യ​ന്‍റ്​ ക​ൺ​വീ​നേ​ഴ്‌​സ് സാ​മു​വ​ൽ തോ​മ​സ്, ബി​ബി​ൻ ബാ​ബു, മാ​ഹീ​ൻ പ​ള്ളി​മു​ക്ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ്​ മ​നോ​ജ് കു​മാ​ർ, ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി ഉ​ദ​യ​ൻ പു​ന​ലൂ​ർ, എ​ക്സി. അം​ഗ​ങ്ങ​ളാ​യ ഷാ​ജി ഫ്രാ​ൻ​സി​സ്, ഷാ​ബു പോ​രു​വ​ഴി, സോ​ബി​ൻ ഉ​തു​പ്പ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് സ്നേ​ഹ​ക്കൂ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ് കു​രി​യോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrates
News Summary - Kollam Pravasi Sangam celebrates Kerala Birthday, Christmas and New Year
Next Story