കൊല്ലം പ്രവാസി സംഗമം ഓണം ആഘോഷിച്ചു
text_fieldsകൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പി.എസ്.ജെ) സംഘടിപ്പിച്ച ഓണാഘോഷത്തിൽ കൊല്ലം ഷാഫി ഗാനമാലപിക്കുന്നു
ജിദ്ദ: കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പി.എസ്.ജെ) വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ജിദ്ദയിലെ കല, സാംസ്കാരിക, ജീവകാരുണ്യ മേഖലയിലെയും അയൽ ജില്ലാ സംഘടനകളിലെയും നേതാക്കളും ക്ഷണിക്കപ്പെട്ട അതിഥികളും അംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു.
വിഭവസമൃദ്ധമായ ഓണസദ്യയും മാവേലിയുടെ ഓണസന്ദേശവുമൊക്കെയായി മലയാളത്തനിമ വിളിച്ചോതുന്ന രീതിയിലായിരുന്നു പരിപാടികൾ. കസേരകളി, സുന്ദരിക്ക് പൊട്ടുതൊടൽ, ലെമൺ സ്പൂൺ ഓട്ടം, ഉറിയടി തുടങ്ങിയ ഓണമത്സരങ്ങളും ഉണ്ടായിരുന്നു.
മലയാളത്തനിമ വിളിച്ചോതിക്കൊണ്ട് ഗായകർ അവതരിപ്പിച്ച ഓണപ്പാട്ടുകൾ, നാടൻ ഗാനങ്ങൾ എന്നിവക്കു പുറമെ പ്രസിദ്ധ ഗായകൻ കൊല്ലം ഷാഫിയുടെ ഗാനാലാപനവും സദസ്സിന് ആവേശമുണ്ടാക്കി. പ്രസിഡന്റ് മനോജ് മുരളീധരൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഷാനവാസ് കൊല്ലം സംസാരിച്ചു.
മത്സരങ്ങളിൽ വിജയിച്ചവർക്കും കലാപരിപാടികളിൽ പങ്കെടുത്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർ അഷ്റഫ് കുരിയോട്, ജോയന്റ് കൺവീനർ ബിബിൻ ബാബു, കൾചറൽ കൺവീനർ ഷാനവാസ് സ്നേഹക്കൂട്, സ്പോർട്സ് കൺവീനർ സോണി ജേക്കബ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷാബു, മാഹീൻ, വിജാസ് ചിതറ, ഷഹീർ, റെജി കുമാർ, കിഷോർ, മാവേലിവേഷമണിഞ്ഞ ഹരി, വനിത വിങ് ഭാരവാഹികളായ ഷാനി ഷാനവാസ്, ബിൻസി സജു, വിജി വിജയകുമാർ, ലിൻസി ബിബിൻ, ധന്യ, മിനി, ലിനു റോബി, ഷെറിൻ ഷാബു, ഷിബിന മാഹീൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സജു രാജൻ സ്വാഗതവും ട്രഷറർ റോബി തോമസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

