ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ കൊല്ലം സ്വദേശി മരിച്ചു
text_fieldsശശികുമാർ
ജുബൈൽ: സൗദിയിൽനിന്ന് ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ പോയ കൊല്ലം പള്ളിക്കൽ വേളമാനൂർ സൗപർണികയിൽ ശശികുമാർ (61) മരിച്ചു. ശനിയാഴ്ച പുലർച്ചെ നാലോടെ ഹൃദയാഘാതം മൂലമാണ് അന്ത്യം. മരണസമയത്ത് റൂമിൽ മറ്റാരുമുണ്ടായിരുന്നില്ല. പ്രഭാത ഭക്ഷണവുമായി എത്തിയ സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടർന്ന് ഹോട്ടൽ റിസപ്‌ഷനിൽ ബന്ധപ്പെട്ട് മുറി തുറന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കിങ് ഫഹദ് ആശുപത്രി, സൗദി കാറ്ററിങ് കമ്പനി എന്നിവിടങ്ങളിൽ ഉൾപ്പെടെ 30 വർഷമായി ദമ്മാമിലും ജുബൈലിലുമായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി ഗാട്കോ കമ്പനിയുടെ കീഴിൽ സാറ്റോർപ് ട്രാൻസ്പോർട്ടേഷൻ ഡിപ്പാർട്ട്മെൻറിലെ ജീവനക്കാരനായിരുന്നു. കേരള സർക്കാർ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന സൗമ്യയാണ് ഭാര്യ. മക്കൾ: ദേവിക, ദേവർഷ്.
മൃതദേഹം ബഹ്‌റൈൻ സൽമാനിയ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ബഹ്‌റൈൻ പ്രതിഭ ഹെൽപ് ലൈനിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

