റിയാദിൽ ചികിത്സയിലിരുന്ന കൊല്ലം സ്വദേശി നിര്യാതനായി
text_fieldsജലീൽ മൗലവി
റിയാദ്: കാറോടിക്കുന്നതിനിടെ സ്ട്രോക്ക് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി നിര്യാതനായി.കൊല്ലം പോരുവഴി മയ്യത്തുംകര സ്വദേശി കാരൂർ ജലീൽ മൗലവിയാണ് (51) വ്യാഴാഴ്ച പുലർച്ചെ മരിച്ചത്.20 വർഷമായി റിയാദിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഈ മാസം 11നാണ് വാഹനമോടിക്കുന്നതിനിടെ സ്ട്രോക് അനുഭവപ്പെട്ടത്.
പത്തനംതിട്ട കശ്ശാഫുൽ ഉലൂം അറബി കോളജ് പൂർവ വിദ്യാർഥിയാണ് ജലീൽ മൗലവി. ശൂരനാട് വല്യത്ത് അബ്ദുൽ മജീദാണ് പിതാവ്, മാതാവ് അദബിയ ബീവി. ഭാര്യ: ഷീജ. ആയിഷ, ഫിദ, അമീൻ എന്നിവർ മക്കളാണ്. അബ്ദുൽ കരീം, ഫിറോസ്, ഷാഹുൽ ഹമീദ് എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം എക്സിറ്റ് 15ലെ അൽ രാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരശേഷം നസീം ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി.
നിയമനടപടികൾ പൂർത്തിയാക്കാൻ ബന്ധുക്കളായ നസീം, സലീം, സുഹൃത്ത് ബഷീർ എന്നിവരോടൊപ്പം സാമൂഹികപ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ശിഹാബ് മൗലവി, ഷാജി റാവുത്തർ എന്നിവരും കെ.എം.സി.സി പ്രവർത്തകരും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

