Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊല്ലം സ്വദേശിയെ ഖമീസ് മുശൈത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
Listen to this Article
ഖമീസ് മുശൈത്ത്: കൊല്ലം സ്വദേശിയെ ഖമീസ് മുശൈത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചാരുവിള പുത്തൻവീട് ചെമ്മനത്തൂർ സ്വദേശി പ്രദീപ് കുമാർ (34) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് താമസസ്ഥലത്ത് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സാംസ കമ്പനി ജീവനക്കാരനായിരുന്നു. മൂന്ന് മാസം മുമ്പാണ് അവധി കഴിഞ്ഞു നാട്ടിൽ നിന്നും എത്തിയത്. പരേതനായ രവീന്ദ്രൻ തമ്പിയാണ് പിതാവ്. മാതാവ്: പ്രസന്ന. സഹോദരൻ ദുബൈയിൽ ജോലി ചെയ്യുന്നു.
മൃതദേഹം ഖമീസ് മുശൈത് സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മരണാന്തര നടപടി നടപടിക്രമങ്ങൾ അസീർ പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം ഷൗക്കത്തലി ആലത്തൂരിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
Next Story

