കൊല്ലം സ്വദേശി യാമ്പുവിൽ നിര്യാതനായി 

21:45 PM
08/11/2019
ashees-vasu-obit.jpg

യാമ്പു: കൊല്ലം സ്വദേശി യാമ്പുവിൽ നിര്യാതനായി. ചവറ-പന്മന സ്വദേശി മഠത്തിൽ അഷീസ് വാസു എന്ന ജയൻ (55) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് യാമ്പുവിലെ താമസ സ്ഥലത്ത് സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

കഴിഞ്ഞ അഞ്ചുമാസമായി ജോലിയില്ലാതിരിക്കുകയായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം യാമ്പു ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജമനിയാണ് വാസുവിന്‍റെ ഭാര്യ. മകൻ: സാഗർ (എൻജിനീയറിങ് വിദ്യാർഥി). 

Loading...
COMMENTS