Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ നിന്ന്​...

റിയാദിൽ നിന്ന്​ ചികിത്സക്ക്​ നാട്ടിൽ പോയ കൊല്ലം സ്വദേശി മരിച്ചു

text_fields
bookmark_border
saudi-death
cancel

റിയാദ്​: വന്ദേഭാരത്​ മിഷനിലെ ആദ്യ വിമാനത്തിൽ റിയാദിൽ നിന്ന്​ ചികിത്സക്കായി നാട്ടിൽ പോയ മലയാളി യുവാവ്​ മരിച്ചു. റിയാദിൽ ഹൗസ്​ഡ്രൈവറായിരുന്ന കൊല്ലം  കടയ്​ക്കൽ മടത്തറ വേ​െങ്കാല്ല തേരിക്കട സ്വദേശി പണയിൽ പുത്തൻ വീട്ടിൽ ഷാജു രാജൻ (44) ആണ്​ വെള്ളിയാഴ്​ച രാവിലെ അഞ്ചൽ സ​െൻറ്​ ജോസഫ്​ മിഷൻ  ആശുപത്രിയിൽ മരിച്ചത്​. സൗദിയിൽ 12 വർഷത്തോളം പ്രവാസിയായിരുന്ന ഷാജു ഏപ്രിൽ എട്ടിനാണ്​ സൗദിയിൽ നിന്ന്​ കേരളത്തിലേക്കുള്ള ആദ്യ വിമാനത്തിൽ റിയാദിൽ  നിന്ന്​ കോഴിക്കോ​േട്ടക്ക്​ പോയത്​. 

അർബുദ ബാധിതനായിരുന്നു. വേദന സഹിക്കവയ്യാതെ ചികിത്സക്ക്​ വേണ്ടിയായിരുന്നു ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ആദ്യ  വിമാനത്തിൽ തന്നെ ഇടം നേടി നാട്ടിലെത്തിയത്​. ഇ.ടി. മുഹമ്മദ്​ ബഷീർ എം.പിയുടെ സഹായത്തോടെ കോഴിക്കോട്​ മെഡിക്കൽ കോളജിൽ പ്രവേശനം നേടി അവിടെ 18  ദിവസം കഴിഞ്ഞു. ശേഷം വിദഗ്​ധ ചികിത്സക്കായി തിരുവനന്തപുരം റീജനൽ കാൻസർ സ​െൻററിലെത്തിയെങ്കിലും ചികിത്സയുടെ ഘട്ടവും കടന്നുപോയതിനാൽ അവിടെ  നിന്ന്​ പെയിൻ ആൻഡ്​ പാലിയേറ്റീവ്​ കേന്ദ്രത്തിലേക്ക്​ റഫർ ചെയ്യുകയായിരുന്നു. 

അഞ്ചൽ സ​െൻറ്​ ജോസഫ്​ മിഷൻ ആശുപത്രിയിലെ പെയിൻ ആൻഡ്​ പാലിയേറ്റീവ്​ കെയർ  സ​െൻററിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. അവിടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്​ച ചോഴിയക്കോട്​ സ​െൻറ്​ സെബാസ്​റ്റ്യൻ മലങ്കര  കതോലിക്ക ദേവാലയത്തിലെ ​ശുശ്രൂഷയ്​ക്ക്​ ശേഷം ഉച്ചക്ക്​ 12ഒാടെ സംസ്​കരിക്കും. പരേതനായ രാജനാണ്​ പിതാവ്​. മാതാവ്​: ലീലാമ്മ രാജൻ. ഭാര്യ: ജോളി ഷാജു. മകൾ:  അന്നാമേരി ഷാജു (ആറ്​). സ​േഹാദരങ്ങൾ: ഷാജി രാജൻ, ഷൈജു രാജൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newsKollam native death
News Summary - Kollam native died in saudi arabia-Gulf news
Next Story