Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊല്ലം ചിതറ സ്വദേശി...

കൊല്ലം ചിതറ സ്വദേശി സൗദിയിൽ പള്ളിയിൽ കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
Obit News
cancel
camera_alt

ആഫിയ മൻസിലിൽ നാസറുദീൻ

റിയാദ്: സൗദി മധ്യപ്രവിശ്യയിൽ പള്ളിയിൽ പ്രാർഥനക്കിടെ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു. റിയാദിൽനിന്ന്​ 200 കിലോമീറ്ററകലെ മജ്മഅയിൽ കൊല്ലം ചിതറ മാൻകോട് തട്ടുപാലം സ്വദേശി ആഫിയ മൻസിലിൽ നാസറുദീൻ (53) ആണ്​ മരിച്ചത്​. കഫ്ത്തീരിയ ജീവനക്കാനായ ഇദ്ദേഹം ദീർഘകാലമായി പ്രവാസിയാണ്​. പരേതരായ ശൈഖ്​ മൊയ്തീൻ, സുഹറ ബീവി എന്നിവരാണ്​ മാതാപിതാക്കൾ. ഭാര്യ: സുനില, മക്കൾ: മുഹമ്മദ്‌, ആഫിയ.

മൃതദേഹം മജ്​മഅയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ മജ്മഅ കെ.എം.സി.സി നേതാക്കളായ ജംഷാദ് മുസ്​ല്യാരങ്ങാടി, നൗഷാദ് പാങ്ങോട്, മുസ്തഫ അങ്ങാടിപ്പുറം, നിസാർ പാങ്ങോട്, റജീഷ് അബ്​ദുല്ലത്തീഫ് എന്നിവരും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങും രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsObituary
News Summary - Kollam native died in Saudi Arabia
Next Story