Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം സ്വദേശി ഹഫർ അൽ ബാത്തിനിൽ കോവിഡ് ബാധിച്ചു മരിച്ചു

text_fields
bookmark_border
kollam-native-death
cancel

ഹഫർ അൽ ബാത്തിൻ: കൊല്ലം സ്വദേശി ഹഫർ അൽ ബാത്തിനിൽ കോവിഡ് ബാധിച്ചു മരിച്ചു. ഓച്ചിറ ക്ലാപ്പന പുതുതെരുവ് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കൊച്ചു വീട്ടിൽ മുജീബ് റഹ്മാൻ (44) ആണ് മരിച്ചത്. ഹഫർ അൽ ബാത്തിനിൽ സഹോദരനോടൊപ്പം സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു. രണ്ട് ആഴ്ച മുമ്പ് ശ്വാസ തടസത്തെ തുടർന്ന് കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നില വഷളായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ  ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. നേരത്തെ റിയാദിലെ പെപ്സി കമ്പനിയിൽ 15 വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. പിന്നീട്  ജോലി അവസാനിപ്പിച്ച് നാട്ടിൽ പോവുകയും പുതിയ വിസയിലെത്തി കഴിഞ്ഞ ഏഴ് വർഷമായി ഹഫർ അൽ ബാത്തിനിൽ സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു.

മാതാവിന്റെ മരണവുമായി ബന്ധപ്പെട്ട്  ആറ് മാസം മുമ്പ് നാട്ടിൽ പോയി യാത്രാ നിയന്ത്രണത്തിന് തൊട്ട് മുമ്പ് തിരിച്ചെത്തിയതായിരുന്നു. ഭാര്യ: സജ്‌ന. മക്കൾ: മുഹ്‌സിന, ഷിഫാന. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ സഹോദരൻ ഹുസൈൻ, നസീർ കാപ്പിൽ, റാഫി ക്ലാപ്പന എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kollam Native death-Gulf news
Next Story