Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജിനെത്തിയ മലയാളി മദീനയിൽ മരിച്ചു

text_fields
bookmark_border
Abdur rahim musliar
cancel
Listen to this Article

മദീന: ഹജ്ജ് കർമത്തിന് ഭാര്യയോടൊപ്പം സൗദിയിലെത്തിയ മലയാളി മദീനയിൽ മരിച്ചു. കൊല്ലം കണ്ണനല്ലൂർ കുളപ്പാടം പരേതനായ അലിയാരുകുഞ്ഞ് മുസ്‌ലിയാരുടെ മകൻ അബ്ദുറഹീം മുസ്‌ലിയാർ(62)ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പ്രാർഥന കഴിഞ്ഞിരിക്കവെ താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

നെടുമങ്ങാട്, വാമനപുരം, ചടയമംഗലം, പഴയാറ്റിൻകുഴി, പരവൂർ, ഇടവ, ഓയൂർ എന്നിവിടങ്ങളിൽ ഖത്തീബ് ആയും സദർ മുഅല്ലിമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കണ്ണനല്ലൂർ ചിഷ്തിയ മദ്റസയിൽ സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു. മൃതദേഹം മദീനയിൽ ഖബറടക്കി. ഭാര്യ: ഹബീബ. മക്കൾ: മുഹമ്മദ് അനസ്, മുഹമ്മദ് അൻവർ, മുഹമ്മദ് അസ്ഹറുദ്ദീൻ. മരുമകൾ: സൗമി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kollam native dead in madina
Next Story