കൊല്ലം സ്വദേശി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു
text_fieldsറിയാദ്: കൊല്ലം സ്വദേശി റിയാദിൽ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. വെസ്റ്റ് കല്ലട അയിതൊട്ടുവ മണലിൽ വിശ്വനാഥൻ കൃഷ്ണൻ എന്ന അജയൻ (56) ആണ് മരിച്ചത്. റിയാദ് ന്യൂ സനാഇയ്യയിൽ അൽമുനീഫ് പൈപ് ആൻഡ് ഫിറ്റിങ് കമ്പനിയിൽ 10 വർഷമായി ഹെൽപ്പറായി ജോലിചെയ്യുന്നു.
പെരുന്നാൾ അവധി ആയതിനാൽ രാത്രികാല താൽക്കാലിക സെക്യൂരിറ്റി ജോലിയിൽ ഏർപ്പെട്ടിരുന്ന അജയനെ അടുത്തദിവസം രാവിലെ ജോലിക്കെത്തിയ ഡ്രൈവറാണ് തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് അതേ കമ്പനിയിൽതന്നെ ഡ്രൈവറായി ജോലി ചെയ്യുന്ന മകൻ അജേഷിനേയും കമ്പനി അധികൃതരെയും അറിയിക്കുകയും മൃതശരീരം ശുമൈസി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
മൃതശരീരം നാട്ടിൽ എത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ന്യൂ സനാഇയ്യ ജീവകാരുണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്യ വിഭാഗവും നേതൃത്വം നൽകുന്നു. ഭാര്യ: ഉഷാകുമാരി, മക്കൾ: അനിഷ, അജേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

