കൊല്ലം ആയൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു 

00:52 AM
22/07/2019

ജുബൈല്‍: കൊല്ലം ആയൂര്‍ വയ്യാനം സ്വദേശിയും ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനുമായ നവാസ് അബ്ബാസ് (44) സൗദിയിലെ ജുബൈലില്‍ നിര്യാതനായി.   ക​െൻറ്​സ് അറേബ്യ എന്ന കമ്പനിയില്‍ ഏഴ്​ വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു.  

ഞായറാഴ്​ച രാവിലെ ഉറക്കമുണരാതായപ്പോള്‍ റൂമിലുള്ളവര്‍ പരിശോധിച്ചപ്പോഴാണ് മരിച്ചതായി അറിയുന്നത്. മൃതദേഹം  ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.   സംസ്‌കരിക്കാനുള്ള നടപടി ക്രമങ്ങള്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

ഉമ്മ: സഫിയ ബീവി. ഭാര്യ: നജ്മ. മക്കള്‍: അഹമ്മദ് നജാദ്, അഹമ്മദ് നാജിദ്. ഇമാംസ് കൗണ്‍സില്‍ കൊല്ലം മുന്‍ ജില്ലാ സെക്രട്ടറി ഷാജഹാന്‍ മന്നാനിയുടെ ഇളയ സഹോദരനാണ്. മൃതദേഹം ജുബൈലിൽ ഖബറടക്കും.  

Loading...
COMMENTS