കൊല്ലം ജില്ല കൾചറൽ അസോസിയേഷൻ ഭരണസമിതി നിലവിൽവന്നു
text_fieldsകൊല്ലം ജില്ലാ കൾച്ചറൽ അസോസിയേഷൻ പൊതുയോഗത്തിൽ പങ്കെടുത്തവർ
റിയാദ്: കൊല്ലം ജില്ലയിൽനിന്ന് റിയാദ് പ്രവിശ്യയിലുള്ള പ്രവാസികളുടെ കൂട്ടായ്മയായി രൂപവത്കരിച്ച കൊല്ലം ജില്ല കൾച്ചറൽ അസോസിയേഷൻ (കെ.സി.എ റിയാദ്) ഔപചാരികമായി പ്രവർത്തനം ആരംഭിച്ചു.
അംഗങ്ങളുടെ സർഗാത്മക ശേഷി പരിപോഷിപ്പിക്കുന്നതിനും വിവിധ വിഷയങ്ങളിൽ പഠന ക്ലാസുകളും ബോധവത്കരണങ്ങളും സംഘടിപ്പിക്കുന്നതിനും ജില്ലയുടെ യശസ്സുയർത്തുന്നതിനുമായി തനത് കലാരൂപങ്ങളും സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളും അവതരിപ്പിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അംഗങ്ങളുടെ ബുദ്ധിമുട്ടുകളിൽ അവരെ സഹായിക്കുന്നതിനും സൗദി അറേബ്യയുടെയും ഇന്ത്യയുടെയും സാംസ്കാരികവും, ദേശീയവുമായ എല്ലാ ആഘോഷങ്ങളിലും പങ്കാളികളാകുന്നതിനും പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിനുമായാണ് കൂട്ടായ്മ രൂപവത്കരിച്ചത്.
കഴിഞ്ഞ നവംബർ മുതൽ നിസാർ പള്ളിക്കശ്ശേരിൽ ജനറൽ കൺവീനറായ 21 അംഗ അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. രണ്ട് മാസം നീണ്ടുനിന്ന അംഗത്വ കാമ്പയിനൊടുവിൽ കഴിഞ്ഞ ദിവസം വിളിച്ച െപാതുയോഗത്തിൽ കരട് നിയമാവലി അവതരിപ്പിക്കുകയും അംഗങ്ങൾ ഐകകണ്ഠ്യേന അംഗീകരിക്കുകും ചെയ്തു. നിയമാവലിയുടെ അടിസ്ഥാനത്തിൽ സമവായത്തിലൂടെ പുതിയ ഭരണസമിതി നിലവിൽ വരുകയായിരുന്നു.
നിസാർ പള്ളിക്കശ്ശേരിൽ (പ്രസി), നസീർ അബ്ദുൽ കരീം (ജന. സെക്ര), ഷാജു പത്തനാപുരം (ട്രഷ.), ശിഹാബ് കൊട്ടുകാട് (ചെയർ)
നിസാർ പള്ളിക്കശ്ശേരിൽ (പ്രസി), നസീർ അബ്ദുൽ കരീം (ജന. സെക്ര), ഷാജു പത്തനാപുരം (ട്രഷറർ), ശിഹാബ് കൊട്ടുകാട് (ഉപദേശക സമിതി ചെയർമാൻ), ബാലുകുട്ടൻ (ഉപദേശ സമിതി വൈസ് ചെയർ.), അലക്സ് കൊട്ടാരക്കര, ഷംനാദ് കരുനാഗപ്പള്ളി, ജോസ് കടമ്പനാട്, നജു പുനലൂർ (ഉപദേശക സമിതി അംഗങ്ങൾ), എൻ. മണികണ്ഠൻ, നൗഷാദ് പന്മന, ഷംനാസ് കുളത്തൂപ്പുഴ, ശ്രീജ കരുനാഗപ്പള്ളി (വൈസ് പ്രസിഡൻറുമാർ), ബിനോയ് മത്തായി, അൻസാരി അലിക്കുട്ടി, സാദിഖ് കരുനാഗപ്പള്ളി, അഞ്ജു ഷാജു (ജോയിൻറ് സെക്രട്ടറിമാർ), റോയ് വർഗീസ്, ജാൻസി പ്രഡിൻ (ജോയിൻറ് ട്രഷറർ), സിജു ബഷീർ (കോഓഡിനേറ്റർ), ഹുസൈൻ കല്ലേലിഭാഗം (ജോയിൻറ് കോഓഡിനേറ്റർ), ജയൻ മാവിള, സജീർ സമദ്, അശോകൻ, ആതിര ഗോപൻ (കലാ-സാംസ്കാരികം കോഡിനേറ്റർമാർ), അനിൽ കരുനാഗപ്പള്ളി, മൻഹാജ്, കബീർ കൊച്ചാലുംമൂട്, ജൂലിയ ജോൺസൺ (സ്പോർട്സ്, ഹെൽത്ത് കോഓഡിനേറ്റർമാർ), യോഹന്നാൻ കുണ്ടറ, അബ്ദുൽ മജീദ്, അഞ്ജു നസീം (ജീവകാരുണ്യ കൺവീനർ), നജിം കൊച്ചുകലുങ്ക് (മീഡിയ കൺവീനർ), സദ്ദാം അബ്ദുൽ വഹാബ് (ജോയിൻറ് മീഡിയ കൺവീനർ), സജീർ ചിതറ, നസീം നസീർ (പി.ആർ. കോഓഡിനേറ്റർമാർ), അൻസാരി വടക്കുംതല (വിദ്യാഭ്യാസ കൺവീനർ), ഷാനവാസ് മുനമ്പത്ത്, നിയാസ് (ബിസിനസ് കൺവീനർ), ഷാജഹാൻ കോയിവിള (പരിസ്ഥിതി), അനസ് ലത്തീഫ്, അനസ് പന്മന (ട്രാൻസ്പോർട്ടേഷൻ), നസീർ ഹനീഫ (റീഹാബിലിറ്റേഷൻ), നിസാം കുന്നിക്കോട് (വെൽഫെയർ കോഓഡിനേറ്റർ), രജിത ജയചന്ദ്രൻ (സാഹിത്യം) എന്നിവരാണ് ഭാരവാഹികൾ. ഇത് കൂടാതെ 41 അംഗ നിർവാഹക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

