കൊല്ലം ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ ആറിന് തുടക്കം
text_fieldsകൊല്ലം പ്രീമിയർ ലീഗ് ലേലം വിളിയിൽ നജീം ബഷീർ സംസാരിക്കുന്നു
ദമ്മാം: കൊല്ലം ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ ആറിന് തുടക്കമായി. ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിച്ച കളിക്കാർക്കുവേണ്ടിയുള്ള ലേലം വിളിയിൽ 10 ടീമുകൾക്കായി 130 കളിക്കാരെ സാങ്കൽപിക തുകയിലൂടെ വിളിച്ചെടുത്തു.
കിഴക്കൻ പ്രവിശ്യയിലെ ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ ഐ.പി.എൽ മാതൃകയിൽ നടന്ന ഓപ്ഷൻ നാലു മണിക്കൂറോളം നീണ്ടു. നിബ്രാസ് അബ്ദുല്ലയുടെ വ്യത്യസ്ത ശൈലിയിലുള്ള നിയന്ത്രണത്തിലാണ് ലേലംവിളി നടന്നത്.
കിഴക്കൻ പ്രവിശ്യയിലെ ക്രിക്കറ്റ് ലോകത്തിന് നൽകിയ സമഗ്രസംഭാവനയെ മുൻനിർത്തി സുരേഷ് റാവുത്തരെ ഒ.ജി.സി ഡയറക്ടർ മുഹമ്മദ് മസൂദ് ഫലകം നൽകി ആദരിച്ചു. എ.എം.ഇ ഡയറക്ടർ വിപിൻ ദാസ്, ചോയ്സ് ഇന്റർനാഷനൽ ഡയറക്ടർ ജോൺ കോശി എന്നിവർ മുഖ്യാതിഥികളായിരുന്നു. ചെയർമാൻ നജീം ബഷീർ, ജനറൽ കൺവീനർ ഷൈജു വിളയിൽ, ട്രഷറർ ബിജു സിയാദ്, ഐടി വിഭാഗം മാനേജർ സലിം ശാഹുദ്ദീൻ, സുരേഷ് റാവുത്തർ, നൗഷാദ് തഴവ എന്നിവർ നേതൃത്വം നൽകി.
ഷിജാദ്, മുകേഷ് ഉണ്ണി, സജിത്ത്, അബി, നിസാർ കാരാളിമുക്ക്, മജ്റൂഫ്, അനസ് ബഷീർ റഷീദ് റാവുത്തർ, അൻസാരി ബസാം, ആസിഫ് താനൂർ രാജേഷ് ഖാൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

