കൊൽക്കത്ത സ്വദേശി ബിശയിൽ നിര്യാതനായി
text_fieldsമുനീർ ഇസ്ലാം
ബിശ: ബിശക്ക് സമീപംസബ്ത്തുൽ അലായയിൽ കാർട്ടൺ ജോലിചെയ്തിരുന്ന കൊൽക്കത്ത ഖോർജുന മുർശിതാബത് വെസ്റ്റ് ബംഗാൾ സ്വദേശി 53 കാരനായ മുനീർ ഇസ്ലാം നിര്യാതനായി. രാവിലെ കൂടെയുള്ളവർ എണീറ്റപ്പോൾ ഇദ്ദേഹം ഒരു ഭാഗം കുഴഞ്ഞു കിടക്കുന്നതാണ് കണ്ടത്. ഉടനെ മറ്റുള്ളവർ ഇദ്ദേഹത്തെ സബത്തുൽ അലായ ആശുപത്രിയിൽ എത്തിച്ചു.
പ്രാഥമിക ചികിൽത്സ നൽകി ഉടനെ ബിഷ കിങ് അബ്ദുല്ല ആശുപത്രിയിൽ എത്തിച്ചു ഓപ്പറേഷന് വിധേയനാക്കിയെങ്കിലും അദ്ദേഹം മരിക്കുകയായിരുന്നു. പത്തു വർഷത്തോളമായി സബത്തുൽ അലയയിൽ ജോലിചെയ്യുകയായിരുന്നു. ബിശ കിങ് അബ്ദുല്ല ആശുപത്രിയിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ബിശയിൽ ഖബറടക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. ഇദ്ദേഹം അവസാനമായി അവധി കഴിഞ്ഞു വന്നിട്ട് മൂന്നു മാസം ആകുന്നതെ ഉള്ളു. ഭാര്യയും ഒരു കുട്ടിയും ഉണ്ട്.നിയമ നടപടികൾ പൂർത്തിയാക്കാൻ ബിശയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസലേറ്റ് വളന്റിയറുമായ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടിയെ മുനീറിന്റെ കുടുംബം ചുമതലപ്പെടുത്തി. സഹയാത്തിനും മറ്റും റഷീദ് സബ്ത്തുൽഅലായയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

