കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ദമ്മാം ചാപ്റ്റർ ഇഫ്താർ
text_fieldsകൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ദമ്മാം ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്, വിഷു, ഈസ്റ്റർ ആഘോഷത്തിൽ പ്രസിഡൻറ് അമീർ കൊയിലാണ്ടി സംസാരിക്കുന്നു
ദമ്മാം: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ദമ്മാം ചാപ്റ്റർ ഇഫ്താർ വിരുന്നും വിഷു, ഈസ്റ്റർ ആഘോഷവും സംഘടിപ്പിച്ചു. പാരഗൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിയാദ് ചാപ്റ്റർ ചെയർമാനും സൗദി കോഓഡിനേറ്ററുമായ റാഫി കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. അഡ്വ. ജയരാജൻ വിഷു, ഈസ്റ്റർ സന്ദേശം നൽകി.
വനിത വിങ് കോഓഡിനേറ്റർ ശബ്ന നജീബ്, ഫൈസൽ കൊടുമ, പവിത്രൻ പന്തലായിനി എന്നിവർ സംസാരിച്ചു. നാസർ കാവിൽ, ഷാനി പയ്യോളി, പവിത്രൻ പന്തലായിനി, നജീബ് ചീക്കിലോട്, പത്മരാജൻ (മണി), നാസർ നടുവണ്ണൂർ, വി.പി. റിയാസ്, ജയിസൽ, അയ്യൂബ് പറമ്പത്ത്, മഹമൂദ് പൂക്കാട്, ഒ.പി. ഹബീബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. റിപ്പോർട്ട് വർഷത്തെ നീക്കിയിരിപ്പു തുകയിൽ നിന്നും മുമ്പ് തീരുമാനിച്ച പ്രകാരം പൂക്കാട് അഭയം സ്പെഷ്യൽ സ്കൂളിന് ഒരു ലക്ഷം രൂപ കൊടുക്കാൻ തീരുമാനിച്ചു. ചടങ്ങിൽ പ്രസിഡൻറ് അമീർ അലി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. അഡ്വ. ജയരാജൻ സ്വാഗതവും വിജീഷ് നന്ദിയും പറഞ്ഞു.

