കൊടുവള്ളി മണ്ഡലം ജിദ്ദ കെ.എം.സി.സി കാൾ കാമ്പയിൻ
text_fieldsകൊടുവള്ളി മണ്ഡലം ജിദ്ദ കെ.എം.സി.സി ഓൺലൈൻ സംഗമത്തിൽനിന്ന്
ജിദ്ദ: കൊടുവള്ളി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.കെ. മുനീറിെൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നാട്ടിലെ കുടുംബത്തിെൻറയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ടുതേടി കൊടുവള്ളി മണ്ഡലം ജിദ്ദ കെ.എം.സി.സി കാൾ കാമ്പയിൻ സംഘടിപ്പിച്ചു. പ്രചാരണത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ സ്ഥാനാർഥി ഡോ. എം.കെ. മുനീർ സംവദിച്ചു.
കോഴിക്കോട് ജില്ല ജിദ്ദ കെ.എം.സി.സി പ്രസിഡൻറ് ലത്തീഫ് കളരാന്തിരി ഉദ്ഘാടനം ചെയ്തു. റഫീഖ് കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് ഒ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ചെയർമാൻ ഉസ്മാൻ എടത്തിൽ ആമുഖ ഭാഷണം നിർവഹിച്ചു. ജനറൽ സെക്രട്ടറി താരിഖ് അൻവർ ആരാമ്പ്രം സ്വാഗതവും കാമ്പയിൻ കൺവീനർ നിസാർ മടവൂർ നന്ദിയും പറഞ്ഞു.

