കൊടുങ്ങല്ലൂർ കൂട്ടായ്മ ഇഫ്താർ സംഗമം
text_fieldsകൊടുങ്ങല്ലൂർ കൂട്ടായ്മ ഇഫ്താർ സംഗമം ഡോ. കെ.ആർ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഇഫ്താര്‍ സംഗമത്തിലൂടെ റിയാദിലെ കൂട്ടായ്മകള്‍ പകരുന്നത് വലിയൊരു സ്നേഹസന്ദേശമാണെന്ന് വിദ്യാഭ്യാസ, സാംസ്കാരികപ്രവർത്തകൻ ഡോ. കെ.ആർ. ജയചന്ദ്രൻ പറഞ്ഞു.
സ്നേഹവും സഹായവും അന്യന് ആവശ്യമാണെന്നും അത് എന്നില്‍നിന്നും അപരന് ലഭ്യമാകുമ്പോഴേ ഞാനൊരു പൂര്‍ണ മനുഷ്യനാവുകയുള്ളൂവെന്ന തിരിച്ചറിവാണ് റമദാന് നല്കുന്ന ഏറ്റവും വലിയ പാഠമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടുങ്ങല്ലൂര്‍ താലൂക്ക് നിവാസികളുടെ കൂട്ടായ്മയായ ‘കിയ റിയാദ്’ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിയാദ് സുല്‍ത്താനയിലെ ഇസ്തിറാഹയില് നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജയന് കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു.
ഷഫീക് റഹ്മാന്, ശിഹാബ് കൊട്ടുകാട്, ഷഹനാസ് അബ്ദുല്‍ ജലീല്‍, പുഷ്പരാജ്, ചെയര്മാന് യഹ്യ കൊടുങ്ങല്ലൂര്‍, മുഹമ്മദ് അമീര്‍, റഫീഖ് വെമ്പായം, മധു ബാലുശ്ശേരി, വി.എസ്. അബ്ദുല്‍സലാം, നിബു വര്‍ഗീസ്, സുരേഷ് ശങ്കര്‍, റാഫി പാങ്ങോട്, ഷാജി മഠത്തില്‍, രാധാകൃഷ്ണന് കലവൂര്‍, കെ. കൃഷ്ണകുമാര്‍, ആഷിക്, ജാഫര്‍ തങ്ങള്‍, മാധ്യമപ്രവര്‍ത്തകരായ വി.ജെ. നസറുദീന്‍, നജിം കൊച്ചുകലുങ്ക്, ഷംനാദ് കരുനാഗപ്പള്ളി, നാദിര്‍ഷ റഹ്മാന്, ഇസ്മാഈല്‍ പയ്യോളി, മിഷാല്‍, മജീദ് ചെമ്മനാട്, ഡോ. അസ്ലം, ഡോ. ഷാനവാസ്, അബ്ദുല്ല വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, അഷറഫ് കാക്കശ്ശേരി, നിബിന് ലാല്‍ തുടങ്ങി നിരവധി പേര് സംസാരിച്ചു. ജനറല്‍ സെക്രട്ടറി സൈഫ് റഹ്മാന് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ആര്.കെ. ആഷിക് നന്ദിയും പറഞ്ഞു.
പ്രോഗ്രാം കോഓഡിനേറ്റര്‍ മുസ്തഫ പുന്നിലത്ത്, ട്രഷറര്‍ ഷാനവാസ് കൊടുങ്ങല്ലൂര്‍, മജീദ്, ജലാല്‍ മതിലകം, ഷുക്കൂര്‍ നെസ്റ്റോ, റോഷന്, ലോജിത്, തല്‍ഹത്ത്, മുജീബ്, മുഹമ്മദ് എന്നിവര്‍ നേതൃത്വം കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

