കോടിയേരി അനുശോചന യോഗം
text_fieldsജിദ്ദ: അന്തരിച്ച സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമദിനത്തിൽ ജിദ്ദ നവോദയ കേന്ദ്രകമ്മിറ്റി അനുശോചന യോഗം ചേർന്ന് സ്മരണാഞ്ജലി അർപ്പിച്ചു.
നവോദയ കേന്ദ്രകമ്മിറ്റി ഓഫിസിൽ വെച്ച് നടന്ന പരിപാടിയിൽ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് അധ്യക്ഷതവഹിച്ചു. കേന്ദ്രകമ്മറ്റി അംഗം മുനീർ പാണ്ടിക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. കേരള രാഷ്ട്രീയത്തിൽ കോടിയേരി നൽകിയ അതുല്യമായ സംഭാവനകളെ മുനീർ പാണ്ടിക്കാട് എടുത്തുപറഞ്ഞു.
മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, കേന്ദ്ര ട്രഷറർ സി.എം. അബ്ദുറഹമാൻ എന്നിവർ അനുശോചന പ്രസംഗങ്ങൾ നടത്തി. കോടിയേരി ബാലകൃഷ്ണൻ പ്രവാസലോകത്തിന് നൽകിയ പിന്തുണയെക്കുറിച്ചും, അദ്ദേഹത്തിന്റെ സൗമ്യമായ ഇടപെടലുകളെക്കുറിച്ചും നേതാക്കൾ സംസാരിച്ചു.
ജിദ്ദ നവോദയ കേന്ദ്രകമ്മിറ്റി അംഗങ്ങളും വിവിധ ഏരിയകളുടെയും യൂനിറ്റുകളുടെയും ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതവും ആസാഫ് കരുവാറ്റ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

