നഷ്ടമായത് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ സൗമ്യമുഖം -ഡോ. എം.കെ. മുനീർ
text_fieldsഅനുശോചന യോഗത്തിൽ സുരേന്ദ്രൻ കൂട്ടായ് സംസാരിക്കുന്നു
റിയാദ്: കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ സൗമ്യമുഖമാണ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് ഡോ. എം.കെ. മുനീർ അഭിപ്രായപ്പെട്ടു. മലയാള പ്രസാധകരുടെ സംഘടനയായ 'പുസ്തകം' റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കോടിയേരി അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു എം.കെ. മുനീർ. പ്രശസ്ത സാഹിത്യകാരന്മാരായ എൻ.പി. ഹാഫിസ് മുഹമ്മദ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, പ്രതാപൻ തായാട്ട്, എം.വി. മനോഹർ, ഷക്കീം ചേക്കുപ്പ, കെ. സന്ദീപ് തുടങ്ങിയവർ സംസാരിച്ചു.
'കേളി' കോടിയേരിയെ അനുസ്മരിച്ചു
റിയാദ്: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ കേളി കലാസാംസ്കാരിക വേദി അനുശോചന യോഗം സംഘടിപ്പിച്ചു. രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സുരേന്ദ്രൻ കൂട്ടായ് അധ്യക്ഷത വഹിച്ചു. സുരേഷ് കണ്ണപുരം, ഷമീർ കുന്നുമ്മൽ , കെ.എം.സി.സി സെൻട്രൽ സെക്രട്ടറി സിദ്ധീഖ് കോങ്ങാട്, ഒ.ഐ.സി.സി സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, എം.എം. നയീം, ജയൻ കൊടുങ്ങല്ലൂർ, ഐ.പി. ഉസ്മാൻ കോയ, ടി.ആർ. സുബ്രഹ്മണ്യൻ, ജോസഫ് ഷാജി, ഫിറോസ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, ചന്ദ്രൻ തെരുവത്ത്, സീബ കൂവോട്, സെബിൻ ഇഖ്ബാൽ, മനോഹരൻ നെല്ലിക്കൽ, സുകേഷ് കുമാർ, ഹസൻ പുന്നയൂർ, ജോഷി പെരിഞ്ഞനം, സുനിൽ കുമാർ, രജീഷ് പിണറായി, മധു ബാലുശ്ശേരി, അനിരുദ്ധൻ, ജവാദ് പരിയാട്ട്, നാസർ കാരക്കുന്ന്, മെഹ്‌റൂഫ് പൊന്ന്യം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

