കോടിയേരി അനുസ്മരണ യോഗം
text_fieldsഅസീർ പ്രവാസി സംഘം ഖമീസ് മുശൈത്തിൽ സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ യോഗത്തിൽ ബാബു പരപ്പനങ്ങാടി മുഖ്യപ്രഭാഷണം നടത്തുന്നു
ഖമീസ് മുശൈത്ത്: അന്തരിച്ച കോടിയേരി ബാലകൃഷ്ണന് ഖമീസ് മുശൈത്തിലെ പ്രവാസി സമൂഹം ആദരാഞ്ജലികൾ അർപ്പിച്ചു. അസീർ പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ബാബു പരപ്പനങ്ങാടി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽവഹാബ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ബഷീർ മൂന്നിയൂർ, പ്രകാശൻ നാദാപുരം, മുഹമ്മദാലി ചെന്ത്രാപ്പിന്നി, സുരേഷ് മാവേലിക്കര, രാജഗോപാൽ ക്ലാപ്പന, താമരാക്ഷൻ എന്നിവർ സംസാരിച്ചു.
മികച്ച സംഘാടകനും നേതൃപാടവമുള്ള ആളെന്നതിലുമുപരി ഏറ്റവും സാധാരണക്കാരന്റെ വരെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു കോടിയേരി എന്നും ഭരണാധികാരിയെന്ന നിലയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും യോഗം അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

