പുളിക്കൽ കെ.എം.സി.സി സോക്കർ ഫെസ്റ്റ്; കൊടികുത്തിപറമ്പ് ഏരിയ ജേതാക്കൾ
text_fieldsപുളിക്കൽ കെ.എം.സി.സി ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ കൊടികുത്തിപറമ്പ് ഏരിയ ടീമിനുള്ള ട്രോഫി ഇസ്മാഈൽ മുണ്ടക്കുളം കൈമാറുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ പുളിക്കൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റ് ‘സോക്കർ ഫെസ്റ്റ് 2025’ൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കൊട്ടപ്പുറം ഏരിയ ടീമിനെ പരാജയപ്പെടുത്തി കൊടികുത്തിപറമ്പ് ഏരിയ ജേതാക്കളായി. പഞ്ചായത്തിൽ നിന്നുള്ള എട്ട് ഏരിയ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല ചെയർമാൻ കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം.കെ. നൗഷാദ്, ട്രഷറർ എം.എം. മുജിബ്, മണ്ഡലം ഭാരവാഹികളായ റഹ്മത്തലി തുറക്കൽ, എം.എം. സുബൈർ, ചീക്കോട് പഞ്ചായത്ത് ഭാരവാഹികളായ ലത്തീഫ് പൊന്നാട്, കെ.വി. നാസർ, കുഞ്ഞുമുഹമദ് ഒളവട്ടൂർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. മികച്ച കളിക്കാരനായി കൊടികുത്തിപറമ്പ് ടീമിലെ ജിബിൻ വർഗീസും മികച്ച ഗോൾകീപ്പറായി ആന്തിയൂർക്കുന്ന് ഏരിയ ടീമിലെ മുഹമ്മദ് ശാഫിയും തെരഞ്ഞെടുക്കപ്പെട്ടു.
ജേതാക്കൾക്കുള്ള ട്രോഫി കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മാഈൽ മുണ്ടക്കുളവും രണ്ടാം സ്ഥാനക്കാർക്ക് മാസ് പ്ലാസ്റ്റിക്സ് എം.ഡി. ഷംസിദ് നീറാടും കൈമാറി. കെ.എം.സി.സി മണ്ഡലം ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ, കൊണ്ടോട്ടി സി.എച്ച്. സന്റെർ ചെയർമാൻ കെ.എൻ.എ. ലത്തീഫ് എന്നിവർ കാഷ് പ്രൈസുകൾ നൽകി. മികച്ച കളിക്കാർക്ക് പഞ്ചായത്ത് കെ.എം.സി.സി ചെയർമാൻ അലവി ഹാജി, പ്രസിഡന്റ് മജീദ് കൊട്ടപ്പുറം എന്നിവർ ട്രോഫികൾ സമ്മാനിച്ചു.
ടെക്നിക്കൽ വിങ്ങിന് നേതൃത്വം നൽകിയ ഇസ്ഹാഖ് പരപ്പനങ്ങാടിക്ക് പാഞ്ചായത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.കെ. കോയക്കുട്ടിയും മെഡിക്കൽ വിങ്ങിന് നേതൃത്വം നൽകിയ ഹാരിസ് ബാബു മമ്പാടിന് സ്പോർട്സ് വിങ് കൺവീനർ പി.വി. സഫീറും സമ്മാനങ്ങൾ കൈമാറി. പഞ്ചായത്ത് ഭാരവാഹികളായ ചോലയിൽ മുഹമ്മദ് കുട്ടി, ബഷീർ പുളിക്കൽ, വഹാബ് കൊട്ടപ്പുറം, ഫസൽ മലാട്ടിക്കൽ, കെ.പി. സലാം, സുബൈർ ബാബു, റാഷിദ്, കെ.പി. മൊയ്തീൻ കുട്ടി മാങ്ങാട്ടീരി, ജസീർ മായക്കര, അബ്ദുറഹ്മാൻ ഒളവട്ടൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

