കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsനവോദയ സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ പരിപാടി അജോ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
യാംബു: സി.പി.എം സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. രക്ഷാധികാരി അജോ ജോർജ് അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് വിനയൻ പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ കൺവീനർ എ.പി. സാക്കിർ, ആർ.സി യൂനിറ്റ് സെക്രട്ടറി ജോമോൻ തായങ്കരി എന്നിവർ സംസാരിച്ചു.
സുനിൽ പാലക്കാട്, ഷാഹുൽ ഹമീദ്, സമീർ, രാജീവ് തിരുവല്ല എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി സിബിൾ ഡേവിഡ് സ്വാഗതവും ജോയന്റ് സെക്രട്ടറി ഷൗക്കത്ത് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.

