കൊച്ചി കൂട്ടായ്മ പൊതുയോഗവും കെ.ബി. ഖലീൽ അനുസ്മരണവും
text_fieldsറിയാദിലെ കൊച്ചി കൂട്ടായ്മ സംഘടിപ്പിച്ച പൊതുയോഗത്തിൽ ശിഹാബ് കൊട്ടുകാട് സംസാരിക്കുന്നു
റിയാദ്: കൊച്ചി കൂട്ടായ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡൻറ് കെ.ബി. ഷാജി അധ്യക്ഷത വഹിച്ചു. ട്രഷറർ റഫീഖ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ചാരിറ്റി കൺവീനർ അഷ്റഫ് കൂട്ടായ്മയിലേക്ക് പുതുതായി വന്നവർക്ക് സംഘടന പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. രണ്ട് വർഷം മുമ്പ് മരിച്ച കൊച്ചി കൂട്ടായ്മ സ്ഥാപക നേതാവ് കെ.ബി. ഖലീലിനെ യോഗം അനുസ്മരിച്ചു. ചടങ്ങിൽ പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് ശിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായിരുന്നു.
പ്രവാസി മലയാളി ഫൗണ്ടേഷൻ അംഗങ്ങളായ ഷിബു ഉസ്മാൻ, ബിനു കെ. തോമസ്, ജലീൽ ആലപ്പുഴ എന്നിവർ പങ്കെടുത്തു. പ്രസിഡൻറ് കെ.ബി. ഷാജി, ട്രഷറർ റഫീഖ്, അഷ്റഫ് ടാക്, ആർട്സ് കൺവീനർ ജലീൽ കൊച്ചിൻ, സാജിദ് കൊച്ചിൻ, ജിബിൻ സമദ്, ലത്തീഫ് എന്നിവർ സംസാരിച്ചു. ഇവന്റ് കൺട്രോളർ ഹസീബ് പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

