കൊച്ചി കൂട്ടായ്മ ഫുട്ബാൾ ജഴ്സി പ്രകാശനം
text_fieldsകൊച്ചി കൂട്ടായ്മ സ്പോർട്സ് വിങ്ങിെൻറ ഫുട്ബാൾ ജഴ്സി പ്രകാശന ചടങ്ങ്
റിയാദ്: കൊച്ചി കൂട്ടായ്മയുടെ സ്പോർട്സ് വിങ്ങിെൻറ നേതൃത്വത്തിൽ ഫുട്ബാൾ ജഴ്സി പ്രകാശനവും വിതരണവും നിർവഹിച്ചു. ബത്ഹയിലെ ഫറസ്ദഖ് മൈതാനത്തിൽ നടന്ന മത്സരത്തിന് മുന്നോടിയായി കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി ജിബിൻ സമദ്, കൊച്ചി സ്പോർട്സ് വിങ് കൺവീനർ ഷാജി ഹുസൈന് ജഴ്സി കൈമാറി പ്രകാശനം നിർവഹിച്ചു.
പ്രസിഡൻറ് കെ.ബി. ഖലീൽ അധ്യക്ഷത വഹിച്ചു. റഫീഖ് കൽവതി, അഷ്റഫ് ഡാക്, റിയാസ് ടൊയോട്ട, മുഹമ്മദാലി, നിസാർ പള്ളുരുത്തി, സുൾഫിക്കർ, തൻവീർ, അസീസ്, ഷാജി മുഹമ്മദ്, ആഷിക് നാസർ, നിസാർ നെയ്ച്ചു, ജിനൊഷ്, നെച്ചു, ശറഫുദ്ദീൻ, സൈഫുദ്ദീൻ, റിഷാദ്, റാഷിദ്, കിച്ചു, ജമീൽ, അനസ്, അസ്ലീൻ, ഐദീൻ ആദം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ജനറൽ സെക്രട്ടറി ജിബിൻ സമദ് സ്വാഗതവും ഷാജി ഹുസൈൻ നന്ദിയും പറഞ്ഞു.

