കൊച്ചി കൂട്ടായ്മ അംഗത്വ കാമ്പയിൻ ആരംഭിച്ചു
text_fieldsകൊച്ചി കൂട്ടായ്മ മെംബർഷിപ് കാമ്പയിൻ കൺവീനർ ജലീൽ
കൊച്ചി, വൈസ് പ്രസിഡൻറ് റിയാസ് കൊച്ചി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ജീവകാരുണ്യ, സാമൂഹിക രംഗത്ത് 21 വർഷമായി പ്രവർത്തിക്കുന്ന റിയാദിലെ കൊച്ചി കൂട്ടായ്മയുടെ 2023-2024 കാലയളവിലേക്കുള്ള അംഗത്വ കാമ്പയിന് തുടക്കമായി. പ്രസിഡൻറ് കെ.ബി. ഷാജി അധ്യക്ഷത വഹിച്ചു. കൺവീനർ ജലീൽ കൊച്ചി, വൈസ് പ്രസിഡൻറ് റിയാസ് കൊച്ചി എന്നിവർ ചേർന്നു കൊച്ചി കുന്നുംപുറം സ്വദേശിയായ അജ്മൽ അഷ്റഫിന് ആദ്യ അംഗത്വം നൽകി കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കാമ്പയിൻ കാലയളവിൽ റിയാദിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ കൊച്ചി നിവാസികളെ നേരിൽ കണ്ടും ഓൺലൈൻ സംവിധാനത്തിലൂടെയും അംഗത്വ വിതരണം പൂർത്തിയാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജനറൽ സെക്രട്ടറി ജിനോഷ് അഷ്റഫ്, ട്രഷറർ റഫീഖ് കൊച്ചി, എക്സിക്യൂട്ടിവ് അംഗങ്ങളായ റിയാസ്, ഹസീബ്, ഹാഫിസ്, അഷ്റഫ്, തൻവീർ, സാജിദ് ഷഹീൻ, നിസാർ, ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അംഗത്വ കാമ്പയിന്റെ കൂടുതൽ വിവരങ്ങൾക്ക് പ്രസിഡൻറ് കെ.ബി. ഷാജി (0533448215), ജനറൽ സെക്രട്ടറി ജിനോഷ് അഷ്റഫ് (05758028258) എന്നിവരെ ബന്ധപ്പെടണം.

