‘കൊച്ചി ഡയലോഗ് 2025’ ഗൾഫിലെ ഇന്ത്യൻ പ്രവാസിക്ഷേമം: പുതിയ നയത്തിന് ആലോചന
text_fields‘കൊച്ചി ഡയലോഗ് 2025’ സംവാദ പരിപാടിയിൽ സൗദിയിൽനിന്നുള്ള പ്രതിനിധി ശിഹാബ് കൊട്ടുകാട് സംസാരിക്കുന്നു
റിയാദ്: ഗൾഫിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമവും വ്യാപാരവുമടക്കമുള്ള വിഷയങ്ങളിലെ പുതിയ നയരൂപവത്കരണ ലക്ഷ്യങ്ങളോടെ നടന്ന ‘കൊച്ചി ഡയലോഗ് 2025’ ഗുണഫലങ്ങളുണ്ടാക്കുമെന്ന് വിലയിരുത്തൽ. ജനുവരി 16, 17 തീയതികളിൽ കൊച്ചിയിലെ താജ് വിവാന്തയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന് കീഴിൽ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്, ഗൾഫ് കോഓപറേഷൻ കൗൺസിലിന്റെ (ജി.സി.സി) സഹകരണത്തോടെ സംഘടിപ്പിച്ച ‘ഇന്ത്യാസ് ലുക്ക് വെസ്റ്റ് പോളിസി’ എന്ന സംവാദ പരിപാടിയിലാണ് ഇന്ത്യൻ പ്രവാസികളെ വിവിധ ഗൾഫ് രാജ്യങ്ങളിലെ വികസന പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിനും അതിന്റെ പ്രയോജനം നേടുന്നതിനുമുള്ള മാർഗങ്ങൾ ആരായുന്ന ചർച്ചകൾ നടന്നത്. ഗൾഫ് പ്രവാസികളുടെ കാര്യത്തിൽ നയരൂപവത്കരണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇങ്ങനെയാരു സംവാദപരിപാടി നടക്കുന്നത്.
വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി മുഖ്യാതിഥിയായിരുന്നു എന്നത് നയരൂപവത്കരണ ശ്രമങ്ങൾക്ക് ഗൾഫ് രാജ്യങ്ങളുടെ കൂടി ആധികാരിക പിന്തുണയുണ്ടെന്ന് ഉറപ്പിക്കുന്നതായിരുന്നു. സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ചെയർമാൻ ഡോ. ഡി. ധനുരാജ് സമ്മേളന പരിപാടികൾക്ക് നേതൃത്വം നൽകി.
‘ഇന്ത്യാസ് ലുക്ക് വെസ്റ്റ് പോളിസി: ലിവറേജിങ് ദി ഡയസ്പോറ കണക്ട്’ എന്ന സെഷനിലാണ് പ്രധാനമായും ഗൾഫിലെ ഇന്ത്യൻ പ്രവാസികളുടെ വിഷയങ്ങൾ സമഗ്രമായി ചർച്ച ചെയ്യപ്പെട്ടത്. സൗദി അറേബ്യയിലെ ‘വിഷൻ 2030’ ഉൾപ്പടെ ഗൾഫ് രാജ്യങ്ങളിലെ പുതിയ വികസന പരിപാടികളും സ്ട്രാറ്റജി പദ്ധതികളുമായി പ്രവാസികളെ എങ്ങനെ ബന്ധിപ്പിക്കാം, ഇന്ത്യക്ക് അതെങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയ വിഷയങ്ങളിൽ തുടർന്ന് വിശദമായ ചർച്ചകൾ നടന്നു. സമ്മേളനത്തിൽ മൊത്തം അഞ്ച് പ്ലീനറി സെഷനുകളിലായാണ് ഈ വിഷയങ്ങളെല്ലാം അതിന്റെ സമഗ്രതയിൽ ചർച്ചചെയ്യപ്പെട്ടത്.
ഗൾഫിലെ അവസരങ്ങൾ, വെല്ലുവിളികൾ, നിക്ഷേപാവസരങ്ങൾ എന്നിവയിലെ പാനൽ ചർച്ചകളിൽ അതത് രംഗങ്ങളിലെ വിദഗ്ധരും പ്രഗല്ഭരും പങ്കെടുത്തു. ട്രേഡ്, ടൂറിസം, ബിസിനസ് പ്രമോഷൻ, മാരിൈടം റിലേഷൻ, ഊർജ സഹകരണം, ഹെൽത്ത് കെയർ, വിദ്യാഭ്യാസം, ടെക്നോളജി എന്നീ മേഖലകളിൽ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലെ സഹകരണം, സുരക്ഷാരംഗത്ത് സ്വീകരിക്കേണ്ട നടപടികൾ തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. സാംസ്കാരിക വിനിമയം, ലേബർ വെൽഫെയർ എന്നിവയായിരുന്നു അതിപ്രധാന വിഷയങ്ങളായത്. ഇതെല്ലാം സംബന്ധിച്ച് അടുത്ത 10 വർഷത്തേക്കുള്ള ഒരു നയരൂപവത്കരണമാണ് ലക്ഷ്യം.
സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ ക്രോഡീകൃതരൂപവയും ഗവേഷണഫലങ്ങളുടെ സംഗ്രഹവും ഉടൻ തന്നെ www.kochidialogue.in, www.cppr.in എന്നീ പോർട്ടലുകളിൽ അപ്ലോഡ് ചെ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.