Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹറം മത്വാഫിലെയും...

ഹറം മത്വാഫിലെയും മസ്ആയിലെയും ജനത്തിരക്ക് തത്സമയം അറിയാം

text_fields
bookmark_border
ഹറം മത്വാഫിലെയും മസ്ആയിലെയും ജനത്തിരക്ക് തത്സമയം അറിയാം
cancel

മ​ക്ക: മ​സ്ജി​ദു​ൽ ഹ​റാ​മി​ൽ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് മ​ത്വാ​ഫി​ലെ​യും (ത്വ​വാ​ഫ് ചെ​യ്യു​ന്ന സ്ഥ​ലം) മ​സ്ആ​യി​ലെ​യും (സ​അ്​​യ്​ ചെ​യ്യു​ന്ന സ്ഥ​ലം) ജ​ന​ത്തി​ര​ക്ക് ത​ത്സ​മ​യം മ​ന​സ്സി​ലാ​ക്കു​ന്ന​തി​നാ​യി ഇ​രു​ഹ​റം കാ​ര്യാ​ല​യം പു​തി​യ ഇ​ല​ക്ട്രോ​ണി​ക് സേ​വ​നം ആ​രം​ഭി​ച്ചു. തി​ര​ക്ക് കു​റ​ഞ്ഞ സ​മ​യ​വും വ​ഴി​ക​ളും തി​ര​ഞ്ഞെ​ടു​ത്ത് തീ​ർ​ഥാ​ട​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ആ​രാ​ധ​നാ​ക​ർ​മ​ങ്ങ​ൾ സു​ഗ​മ​മാ​യും എ​ളു​പ്പ​ത്തി​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് ഈ ​സം​വി​ധാ​നം.

ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​െൻറ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലെ ലി​ങ്ക് വ​ഴി​യോ, ഇ​തി​നാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന പ്ര​ത്യേ​ക ക്യു.​ആ​ർ കോ​ഡ് സ്‌​കാ​ൻ ചെ​യ്തോ തീ​ർ​ഥാ​ട​ക​ർ​ക്ക് ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. നി​ല​വി​ലെ തി​ര​ക്കി​െൻറ കൃ​ത്യ​മാ​യ അ​വ​സ്ഥ മു​ൻ​കൂ​ട്ടി മ​ന​സ്സി​ലാ​ക്കി, ത്വ​വാ​ഫി​നും സ​അ്‌​യി​നു​മാ​യി പു​റ​പ്പെ​ടേ​ണ്ട അ​നു​യോ​ജ്യ​മാ​യ സ​മ​യം തീ​രു​മാ​നി​ക്കാ​ൻ ഇ​ത് തീ​ർ​ഥാ​ട​ക​രെ സ​ഹാ​യി​ക്കും. മ​സ്ജി​ദു​ൽ ഹ​റാ​മി​നു​ള്ളി​ലെ യാ​ത്ര​ക​ൾ സു​ഗ​മ​മാ​ക്കാ​നും തീ​ർ​ഥാ​ട​ന അ​നു​ഭ​വം കൂ​ടു​ത​ൽ മി​ക​ച്ച​താ​ക്കാ​നു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

വ​ള​രെ ല​ളി​ത​വും എ​ളു​പ്പ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യാ​വു​ന്ന​തു​മാ​യ ഒ​രു വി​ഷ്വ​ൽ ഇ​ൻ​റ​ർ​ഫേ​സ് വ​ഴി​യാ​ണ് വെ​ബ്‌​സൈ​റ്റി​ൽ തി​ര​ക്കി​െൻറ വി​വ​ര​ങ്ങ​ൾ ദൃ​ശ്യ​വ​ൽ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​ഹ​റ​മു​ക​ളി​ലെ​യും ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും, തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം നി​ര​ന്ത​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള വി​പു​ല​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​പു​തി​യ ന​ട​പ​ടി. ആ​രാ​ധ​നാ​ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​മ്പോ​ൾ പ​ര​മാ​വ​ധി സു​ര​ക്ഷി​ത​ത്വ​വും ക്ര​മീ​ക​ര​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി, മ​സ്ജി​ദു​ൽ ഹ​റാ​മി​ൽ എ​ത്തു​ന്ന എ​ല്ലാ തീ​ർ​ഥാ​ട​ക​രും ഈ ​ഡി​ജി​റ്റ​ൽ സം​വി​ധാ​നം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഇ​രു​ഹ​റം കാ​ര്യാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meccagulfHaramSaudi ArabiaMatwaf
News Summary - Know the crowd in Haram Matwaf and Mas'a in real time
Next Story