Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എ​ൻ.​എം...

കെ.​എ​ൻ.​എം പൊ​തു​പ​രീ​ക്ഷ ജു​ബൈ​ൽ അ​ൽ​മ​നാ​ർ മ​ദ്റ​സ​ക്ക് നൂ​റു​ശ​ത​മാ​നം വി​ജ​യം

text_fields
bookmark_border
കെ.​എ​ൻ.​എം പൊ​തു​പ​രീ​ക്ഷ  ജു​ബൈ​ൽ അ​ൽ​മ​നാ​ർ മ​ദ്റ​സ​ക്ക് നൂ​റു​ശ​ത​മാ​നം വി​ജ​യം
cancel
camera_alt

ബി​ലാ​ൽ റ​ബാ​ഹ്, അ​ഹ്‌​മ​ദ് അ​മ്മാ​ർ, ഹ​ന സു​ൽ​ത്താ​ന, ഹ​ലീ​മ റ​ഫീ​ഖ്, ഐ​ഷ ഇ​ബ്രാ​ഹിം, സി​ഷാ​ൻ മു​ഹ​മ്മ​ദ്, റി​യാ​ഹ് റി​സ്‌​വാ​ൻ (അ​ഞ്ചാം ക്‌​ളാ​സ്), ബി​ലാ​ൽ മു​ഹ​മ്മ​ദ് ബാ​ദു​ഷ, ഹ​ന നി​സാ​ർ, സു​മ​യ്യ അ​ജീ​ബ്, ഇ​ർ​ഫാ​ൻ ഖാ​ൻ (ഏ​ഴാം ക്‌​ളാ​സ്)

ജു​ബൈ​ൽ: കേ​ര​ളാ ന​ദ്‌​വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ (കെ.​എ​ൻ.​എം) വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ന​ട​ത്തി​യ അ​ഞ്ച്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ​യി​ൽ ജു​ബൈ​ൽ അ​ൽ മ​നാ​ർ മ​ദ്റ​സ​ക്ക് നൂ​റു​ശ​ത​മാ​നം വി​ജ​യം. അ​ഞ്ചാം ക്ലാ​സി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ ബി​ലാ​ൽ റ​ബാ​ഹ് അ​ൽ അ​ൻ​സാ​ർ, അ​ഹ്​​മ​ദ് അ​മ്മാ​ർ അ​ഷ്റ​ഫ്, ഹ​ന സു​ൽ​ത്താ​ന ഹ​രീ​സ്, ഹ​ലീ​മ റ​ഫീ​ഖ്, ഐ​ഷ ഇ​ബ്റാ​ഹീം, സി​ഷാ​ൻ മു​ഹ​മ്മ​ദ് ആ​ഷി​ഖ്, രി​യാ​ഹ് റി​സ്​​വാ​ൻ എ​ന്നി​വ​രും, ഏ​ഴാം ക്ലാ​സി​ൽ നി​ന്ന് ഉ​ന്ന​ത വി​ജ​യം നേ​ടി​യ ബി​ലാ​ൽ മു​ഹ​മ്മ​ദ് ബാ​ദു​ഷ, ഹ​ന്ന നി​സാ​ർ, സു​മ​യ്യ അ​ജീ​ബ്, ഇ​ർ​ഫാ​ൻ ഖാ​ൻ എ​ന്നി​വ​രും മ​ദ്റ​സ​യു​ടെ അ​ഭി​മാ​ന​മാ​യി.

വി​ജ​യി​ക​ളെ ജു​ബൈ​ൽ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹീ സെൻറ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു. പ്രി​ൻ​സി​പ്പ​ൽ അ​ബീ​റ സ്വ​ലാ​ഹി​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ധ്യാ​പ​ക​രു​ടെ ശ്ര​മ​വും ര​ക്ഷി​താ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​വു​മാ​ണ് വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് ക​ൺ​വീ​ന​ർ​മാ​രാ​യ ആ​ഷി​ഖ് മാ​ത്തോ​ട്ടം, അ​മീ​ർ അ​സ്ഹ​ർ എ​ന്നി​വ​ർ പ്ര​സ്താ​വി​ച്ചു.

ക​ഴി​ഞ്ഞ മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടാ​യി ജു​ബൈ​ൽ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹീ സെൻറ​റി​െൻറ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ദ്റ​സ​യി​ൽ, കെ.​ജി മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള 2026-27 വ​ർ​ഷ​ത്തെ പു​തി​യ അ​ഡ്മി​ഷ​നു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക്: 0570320208, 0556504192, 0553258175.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:knmjubailPublic examination
News Summary - KNM Public Examination: 100% success for Jubail Al-Manar Madrasa
Next Story