കെ.എൻ.എം ഗൾഫ് സെക്ടർ പൊതുപരീക്ഷ; ബത്ഹ റിയാദ് സലഫി മദ്റസക്ക് നൂറുമേനി വിജയം
text_fieldsആയിശ റീമ് , ഹയ ഫാത്തിമ, ഇശാ മറിയം, മറിയം ഉസാമ, ബയാസ് മുഹമ്മദ് , ഫൗസാൻ ഹാരിസ്, ജിനാൻ ഉനൈസ്, മുഹമ്മദ് ഷാമിൽ, ഇൽഹാം അലി മുബാറക്ക്, ലിബ ഹാജറ, റിഫ മറിയം, മുഹമ്മദ് ആതിഫ്, റാഹിം സമീർ, സുലൈമാൻ മുഹമ്മദ്,
സയിം സൗദ്
റിയാദ്: കെ.എൻ.എം മദ്റസ ബോർഡ് 2024-25 വർഷത്തിൽ ഗൾഫ് സെക്ടറിൽ നടത്തിയ പൊതുപരീക്ഷയിൽ ബത്ഹയിലെ റിയാദ് സലഫി മദ്റസയിൽ നൂറുമേനി വിജയം. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും ഉന്നതവിജയം നേടി. റെക്കോർഡ് എ പ്ലസുകൾ കരസ്ഥമാക്കി. ആയിശ റീമ്, ഹയ ഫാത്തിമ, ഇശാ മറിയം, മറിയം ഉസാമ, ബയാസ് മുഹമ്മദ്, ഫൗസാൻ ഹാരിസ്, ജിനാൻ ഉനൈസ്, മുഹമ്മദ് ഷാമിൽ എന്നിവർ അഞ്ചാം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി.
ഇൽഹാം അലി മുബാറക്ക്, ലിബ ഹാജറ, റിഫ മറിയം, മുഹമ്മദ് ആതിഫ്, റാഹിം സമീർ, സുലൈമാൻ മുഹമ്മദ്, സയിം സൗദ് എന്നിവർ ഏഴാം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. ഗൾഫ് സെക്ടറിൽ അഞ്ച്, ഏഴ് പൊതു പരീക്ഷയിൽ സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ മദ്റസയാണ് റിയാദ് സലഫി മദ്റസ.
മൂന്നു പതിറ്റാണ്ടായി റിയാദിൽ പ്രവർത്തിക്കുന്ന മദ്റസ ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററാണ് നടത്തുന്നത്. മതപഠനത്തോടൊപ്പം മലയാള ഭാഷാപഠനവും കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് പാഠ്യന്തര പദ്ധതികളും ടീനേജ് ക്ലാസുകളും രക്ഷിതാക്കൾക്ക് പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കുന്നു.
മദ്റസയുമായിബന്ധപ്പെട്ട ആവശ്യങ്ങൾക്ക് 0562508011 എന്ന നമ്പറിൽ ഓഫീസ് സെക്രട്ടറിയെ ബന്ധപ്പെടാം. പൊതുപരീക്ഷയിൽ വിജയികളായ മുഴുവൻ കുട്ടികളെയും പഠനത്തിന് നേതൃത്വം കൊടുത്ത മുഴുവൻ അധ്യാപകരെയും പ്രിൻസിപ്പൽ അംജദ് അൻവാരി, മാനേജർ മുഹമ്മദ് സുൽഫിക്കർ, അഡ്മിനിസ്ട്രേറ്റർ അബ്ദുൽ വഹാബ് പാലത്തിങ്ങൽ, സ്റ്റാഫ് സെക്രട്ടറി ബാസിൽ എന്നിവർ അഭിനന്ദിച്ചു.
മദ്റസയിൽ അഡ്മിഷൻ തുടരുന്നതായും വിസിറ്റ് വിസയിൽ ഉള്ളവർക്കും പഠനത്തിന് അവസരം ഒരുക്കുന്നതായും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

