കെ.എൻ.എം കാമ്പയിന് യാമ്പുവിൽ തുടക്കം
text_fieldsയാമ്പു: ‘തനിമ,ഒരുമ,കൂട്ടായ്മ’ എന്ന തലക്കെട്ടിൽ കേരള നദ്വത്തുൽ മുജാഹിദീൻ (കെ. എൻ. എം) സംഘടിപ്പിക്കുന്ന കാമ്പയി െൻറ യാമ്പു മേഖലതല ഉദ്ഘാടന ജാലിയാത്ത് ഓഡിറ്റോറിയത്തിൽ പ്രബോധകൻ അബ്ദുൽ അസീസ് സുല്ലമി ഉദ്ഘാടനം ചെയ്തു. കാമ്പയിൻ കമ്മിറ്റി ചെയർമാൻ അബൂബക്കർ മേഴത്തൂർ അധ്യക്ഷത വഹിച്ചു. കെ.എൻ .എം സംസ്ഥാന സെക്രട്ടറി സ്വലാഹുദ്ദീൻ മദനി മുഖ്യപ്രഭാഷണം നടത്തി.
ഒ.ഐ.സി.സി യാമ്പു സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അസ്ക്കർ വണ്ടൂർ, തനിമ യാമ്പു സോണൽ പ്രസിഡൻറ് സലീം വേങ്ങര, നവോദയ യാമ്പു ഏരിയ കമ്മിറ്റി സെക്രട്ടറി അജോജോർജ്, കെ.എം.സി.സി യാമ്പു സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് നാസർ നടുവിൽ, പ്രവാസി സാംസ്കാരിക സമിതി യാമ്പു മേഖല പ്രസിഡൻറ് സോജി ജേക്കബ്, മദീന ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രതിനിധി മൻസൂർ അഹമ്മദ് സ്വലാഹി എന്നിവർ ആശംസ നേർന്നു. യാമ്പു ഇന്ത്യൻ ഇസ്ലാഹി സെൻറർ സെക്രട്ടറി നിയാസ് പുത്തൂർ സ്വാഗതവും ട്രഷറർ അബ്്ദുൽ സലാം മങ്കട നന്ദിയും പറഞ്ഞു. സഹൽ നിയാസുദ്ദീൻ ഖിറാഅത്ത് നടത്തി. ഫാറൂഖ്, അലി അഷ്റഫ്, അബ്ദുല്ല, അബ്ദുൽ അസീസ്, അബ്ദുൽ റസാഖ്, ഇഖ്ബാൽ ഫറോക്ക്, നിയാസുദ്ദീൻ, മുസ്തഫ, അബ്ദുൽ നാസർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
