മഅ്ദനിക്ക് നീതി തേടി കെ.എം.ജെ.എഫ് നിവേദനം നൽകി
text_fieldsഅബ്ദുന്നാസിർ മഅ്ദനിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സൗദി നാഷനൽ കമ്മിറ്റി കെ.ബി. ഗണേഷ് കുമാർ എം.എൽ.എക്ക് നിവേദനം നൽകുന്നു
റിയാദ്: അബ്ദുന്നാസിർ മഅ്ദനിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ (കെ.എം.ജെ.എഫ്) സൗദി നാഷനൽ കമ്മിറ്റി നിവേദനം നൽകി. പത്തനാപുരം എം.എൽ.എ കെ.ബി. ഗണേഷ് കുമാറിനാണ് നാഷനൽ കമ്മിറ്റി നേതാക്കൾ നിവേദനം നൽകിയത്.
ചികിത്സക്കും രോഗശയ്യയിൽ കഴിയുന്ന പിതാവിനെ കാണാനും കേരളത്തിൽ പോകാൻ സുപ്രീം കോടതി അനുവദിച്ച ഇളവ് ഭീമമായ ചെലവ് കാണിച്ച് തടയുന്ന കർണാടക പൊലീസിന്റെ അനീതിക്കെതിരെ കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് നിവേദനം. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും അടിയന്തര നടപടി സ്വീകരിക്കുമെന്നും എം.എൽ.എ ഉറപ്പുനൽകി. സെയ്ദ് മുഹമ്മദ് അൽ ഖാസിമി കോട്ടയം, മുനീർ ഷാ തണ്ടാശ്ശേരി, താജുദ്ദീൻ ക്ലാപ്പന, സിയാദ് മൈലാപ്പുർ, സജീർ മുഹമ്മദ് മണക്കാട് തുടങ്ങിയവർ സംബന്ധിച്ചു.

