കെ.എം.സി.സിയുടെ ഹജ്ജ് സേവനം മഹത്തരം - ഇന്ത്യൻ അംബാസഡർ
text_fieldsഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഹിജാസ് ഖാന് കെ.എം.സി.സി നേതാക്കൾ തങ്ങളുടെ ഹജ്ജ് സേവനത്തെക്കുറിച്ചു വിവരിക്കുന്നു
ജിദ്ദ: ഇന്ത്യയിൽനിന്നുള്ള ഹാജിമാരെ സ്വീകരിക്കാനും സേവനം നൽകാനും ജിദ്ദ ഹജ്ജ് ടർമിനലിലും മക്കയിലും മദീനയിലും കെ.എം.സി.സി പ്രവർത്തകർ നടത്തുന്ന സേവനങ്ങൾ മഹത്തരവും മാതൃകാപരവുമാണെന്ന് ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഹിജാസ് ഖാൻ അഭിപ്രായപ്പെട്ടു.ഇന്ത്യയിൽ നിന്നുള്ള ഹാജിമാരെ സ്വീകരിക്കാൻ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഹജ്ജ് ടെർമിനിലെത്തിയപ്പോൾ കെ.എം.സി.സി നേതാക്കൾ അദ്ധേഹവുമായി ചർച്ച നടത്തി.
കെ.എം.സി.സി നടത്തുന്ന സേവന പ്രവർത്തനങ്ങൾ നേതാക്കളായ അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി.പി മുസ്തഫ, നൗഫൽ പറമ്പിൽ ബസാർ എന്നിവർ അംബാസഡർക്ക് വിവരിച്ചുകൊടുത്തു. വനിത കെ.എം.സി.സി നേതാക്കളും നിരവധി വളണ്ടിയർമാരും സന്നിഹിതരായിരുന്നു. മേയ് 10 മുതൽ എല്ലാ ദിവസവും ഇന്ത്യയിൽ നിന്നെത്തുന്ന ഹാജിമാരെ സ്വീകരിക്കാനും വേണ്ട സഹായങ്ങൾ ചെയ്യാനും രാപകലില്ലാതെ വിമാനത്താവളത്തിൽ കെ.എം.സി.സി വളണ്ടിയർമാർ സജീവമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

