ജിദ്ദ: കന്നുകാലികളെ കശാപ്പു ചെയ്യുന്നതിന് നിരോധനവും വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ആര്‍.എസ്.എസ് അജണ്ട അടിച്ചേല്‍പിക്കലാണെന്ന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ മേഖലയില്‍ തൊഴിലെടുത്ത് ജീവിക്കുന്ന പതിനായിരങ്ങളുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റം കൂടിയാണിത്. അവ്യക്തമായ നിയന്ത്രണങ്ങള്‍ മൗലികാവശങ്ങളുടെ ലംഘനവും ഭരണഘടനയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയുമാണ്. നിയമപരമായും രാഷ്ട്രീയമായും ഈ നീക്കത്തെ നേരിടാന്‍ മതേതര ശക്തികള്‍ മുന്നിട്ടിറങ്ങണം- കെ.എം.സി.സി ആവശ്യപ്പെട്ടു.
പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. പി.എം.എ ജലീല്‍, നിസാം മമ്പാട്, റസാഖ് അണക്കായി, സി.കെ റസാഖ് മാസ്റ്റര്‍, സഹല്‍ തങ്ങള്‍, സി.കെ ഷാക്കിര്‍, മജീദ് പുകയൂര്‍, നാസര്‍ എടവനക്കാട്, ഇസ്മാഈല്‍ മുണ്ടക്കുളം എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ നന്ദിയും പറഞ്ഞു. വിശുദ്ധ റമദാനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കാന്‍ കീഴ്ഘടകങ്ങളോടും പ്രവര്‍ത്തകരോടും കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 10:15 AM GMT Updated On
date_range 2017-05-28T15:45:24+05:30കശാപ്പ് നിരോധനം: കേന്ദ്രം ആര്‍.എസ്.എസ് അജണ്ട അടിച്ചേല്‍പിക്കുന്നു -ജിദ്ദ കെ.എം.സി.സി
text_fieldsNext Story