കെ.എം.സി.സി യാംബു ടൗൺ കമ്മിറ്റി നിശാക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി യാംബു ടൗൺ കമ്മിറ്റി സംഘടിപ്പിച്ച നിശാക്യാമ്പ് കെ.പി.എ. കരീം താമരശ്ശേരി
ഉദ്ഘാടനം ചെയ്യുന്നു
യാംബു: കെ.എം.സി.സി യാംബു ടൗൺ കമ്മിറ്റി ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഉണർവ് 2024’ എന്ന ശീർഷകത്തിൽ നിശാക്യാമ്പ് സംഘടിപ്പിച്ചു. യാംബുവിലെ ഇസ്തിറാഹ അൽ തിലാൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി.എ. കരീം താമരശ്ശേരി ഉദ്ഘാടനം ചെയ്തു. ടൗൺ കമ്മിറ്റി പ്രസിഡന്റ് അബ്ദുറസാഖ് നമ്പ്രം അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും സദസ്സിന് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ‘പുതിയ കാലം സർഗാത്മക സംഘാടനം’ എന്ന വിഷയത്തിൽ ഇസ്ഹാഖ് പുണ്ടോളി മുഖ്യപ്രഭാഷണം നടത്തി. ‘മാട്രിക്സ് സെല്യൂഷൻ സ്റ്റേജ് ഹിപ്നോസിസ് ആൻഡ് മെന്റലിസം’ പരിപാടിക്ക് അഫ്സൽ നാറാണത്ത് നേതൃത്വം നൽകി.
2024 ലെ ഡോ. എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ എക്സലൻസ് പുരസ്കാരം നേടിയ യാംബുവിലെ അറാട്കോ അൽ അറേബ്യ എം.ഡി അബ്ദുൽ ഹമീദിനെ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെയും ടൗൺ ഏരിയ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആദരിച്ചു. അയ്യൂബ് എടരിക്കോട് ആശംസ നേർന്നു. ഷറഫ് നടുവിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈ കൊട്ടിപ്പാട്ട് പരിപാടിക്ക് മാറ്റുകൂട്ടി.
നൂർ ദാരിമി പ്രാർഥന നടത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹനീഫ അറഫ സ്വാഗതവും ജനറൽ സെക്രട്ടറി അഹമ്മദ് ഫസൽ എ.ആർ.നഗർ നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി നിയാസ് പുത്തൂർ, അബ്ദുൽ ഹമീദ് കൊക്കച്ചാൽ, ബഷീർ താനൂർ, മൂസാൻ കണ്ണൂർ, ഉബൈസ്, റഫീഖ് കടുങ്ങല്ലൂർ, നൗഫൽ ഒറ്റപ്പാലം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

