കെ.എം.സി.സി യാംബു മെഗാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ്; അക്നെസ് എഫ്.സി ടീമിന് കിരീടം
text_fieldsകെ.എം.സി.സി യാംബു മെഗാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ അക്നെസ് എഫ്.സി ടീം കപ്പുമായി
യാംബു: കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റിയുടെ 40-ാം വാർഷികത്തോടനുബന്ധിച്ച് എം.ടി സഹീർ സ്മരണാർഥം സംഘടിപ്പിച്ച മെഗാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ അക്നെസ് എഫ്.സി ടീം ചാമ്പ്യന്മാരായി. വാശിയേറിയ പോരാട്ടം നടന്ന ഫൈനലിൽ കാർഫുഡ് എഫ്.സി സനാഇയ ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അക്നെസ് എഫ്.സി കിരീടം ചൂടിയത്. ഫൈനൽ മത്‌സരത്തിൽ അഫ്സൽ മാൻ ഓഫ് ദി മാച്ച് ആയും സഹീർ ഏറ്റവും നല്ല ഗോൾ കീപ്പറായും (ഇരുവരും അക്നെസ് എഫ്.സി ടീം) തെരെഞ്ഞെടുത്തു. ടൂർണമെന്റിലെ ടോപ് സ്‌കോറർ ആയി എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ടീമിലെ സുഹൈറും ഏറ്റവും നല്ല കളിക്കാരനായി അക്നെസ് എഫ്.സി ടീമിലെ അക്മലിനേയും തെരഞ്ഞെടുത്തു.
യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ കേരളത്തിലെയും സൗദിയിലെയും മലയാളികളായ പ്രമുഖ ഫുട്ബാൾ കളിക്കാരെ അണി നിരത്തി 13 ടീമുകൾ മാറ്റുരച്ച ത്രിദിന ഫുട്ബാൾ മാമാങ്കം യാംബുവിലെ ഫുട്ബാൾ പ്രേമികളെ ആവേശത്തിലാക്കി. ഫൈനൽ മത്സരദിനത്തിൽ മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടികയുടെ നിറഞ്ഞ സാന്നിധ്യം കാൽപന്തുക്കളിക്കാരെ കൂടുതൽ സന്തോഷഭരിതരാക്കി. ഫൈനൽ ദിനത്തിൽ ട്രോഫി ലോഞ്ചിങ്, ജേതാക്കളായ ടീമുകൾക്കുള്ള ട്രോഫി വിതരണം എന്നിവ അദ്ദേഹം നിർവഹിച്ചു.
റണ്ണറപ്പായ കാർഫുഡ് എഫ്.സി സനായ ടീം കപ്പുമായി
ഫൈനൽ മത്സരത്തിന്ന് മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്‌ഘാടനം ചെയ്തു. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ അധ്യക്ഷത വഹിച്ചു. 'നാലു പതിറ്റാണ്ടിന്റെ നിറവിൽ യാംബു കെ.എം.സി.സി' എന്ന വിഷയത്തിൽ കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി.എ കരീം താമരശ്ശേരി സംസാരിച്ചു. അനസ് എടത്തൊടിക ആശംസാ പ്രസംഗം നടത്തി. അസ്‌കർ വണ്ടൂർ, ഷഫീഖ് മഞ്ചേരി (ഒ.ഐ.സി.സി), അജോ ജോർജ് (നവോദയ), ഷബീർ ഹസ്സൻ, ഇബ്രാഹീം കുട്ടി( വൈ.ഐ.എഫ്.എ), നിയാസ് യൂസുഫ് (മീഡിയവൺ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), ഷൗഫർ വണ്ടൂർ (റീം അൽ ഔല), നൗഫൽ കാസർകോട് (എച്ച്.എം.ആർ).ആഷിഫ് പെരിന്തൽമണ്ണ (അക്നെസ്), അബ്ദുൽ ഹമീദ് കാഞ്ഞിരങ്ങാടൻ (അറാട്കോ), സിറാജ് മുസ്‌ലിയാരകത്ത് (ഫോർമുല അറേബ്യ ട്രേഡിങ് കമ്പനി), ശങ്കർ എളങ്കൂർ (റെഡ് ബ്ലൂ പാലസ്), അനസ് (സമ മെഡിക്കൽ കമ്പനി), ആബിദ് (അൽ റെൽകോ), ലത്തീഫ് (ഒലിവ് ഹൈപ്പർ മാർക്കറ്റ്), റഷീദ് കണ്ണൂർ (ഹൈലാൻഡ് ട്രേഡിങ് കമ്പനി), ബഷീർ താമരശ്ശേരി (എല്ലോറ), റസാഖ് (അൽ ഫലാഹ്), സമീർ (ഗ്ലോ അറേബ്യ) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി നന്ദിയും പറഞ്ഞു.
ടൂർണമെന്റിൽ മുഖ്യാതിഥിയായ അനസ് എടത്തൊടികക്കുള്ള മെമെന്റോ കുഞ്ഞിമോൻ കാക്കിയ നൽകുന്നു
ടൂർണമെന്റിൽ ജേതാക്കളായ ടീമുകൾക്കും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കും ടൂർണമെന്റുമായി സഹകരിച്ച സ്ഥാപനങ്ങൾക്കും വ്യക്‌തികൾക്കുമുള്ള ട്രോഫികളും മോമെന്റോകളും അനസ് എടത്തൊടിക, കുഞ്ഞിമോൻ കാക്കിയ, അബ്ദുൽ കരീം താമരശ്ശേരി എന്നിവരും ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളും സംഘാടകരും വിതരണം ചെയ്തു. ഫുട്ബാൾ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അലിയാർ മണ്ണൂർ, വളണ്ടിയർ ക്യാപ്റ്റൻ അബ്ദുൽ അസീസ് എല്ലോറ,ടെക്നിക്കൽ കമ്മിറ്റി കൺവീനർ മൻസൂർ ഒഴുകൂർ, അയ്യൂബ് എടരിക്കോട്, ഷറഫു പാലീരി, അബ്ദുൽ ഹമീദ് കൊക്കാച്ചാൽ, ഷമീർ ബാബു കാരക്കുന്ന്, യാസിർ കൊന്നോല, അർഷദ് പുളിക്കൽ, അഷ്‌റഫ് കല്ലിൽ, ഹനീഫ തോട്ടത്തിൽ, അബ്ദുറസാഖ് നമ്പ്രം, നാസർ മുക്കിൽതുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

