കെ.എം.സി.സി യാംബു ഇഫ്താർ സംഗമം
text_fieldsകെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഇഫ്താർ സംഗമം
യാംബു: കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഇഫ്താർ സംഗമം ശ്രദ്ധേയമായി.
യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ഒരുക്കിയ ഇഫ്താറിൽ പ്രദേശത്തെ വിവിധ രാഷ്ട്രീയ, പ്രാദേശിക സംഘടന ഭാരവാഹികൾ, സ്വദേശി, പ്രവാസി പ്രമുഖർ, ബിസിനസ് മേഖലയിലെ പ്രമുഖർ, വിവിധ മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾ, കുടുംബങ്ങൾ തുടങ്ങി 2500ഓളം പേർ പങ്കെടുത്തു.
കെ.എം.സി.സി യാംബു പ്രവർത്തക സമിതി അംഗങ്ങൾ, വളന്റിയർ വിങ്, യൂത്ത് വിങ്, ഏരിയ കമ്മിറ്റി ഭാരവാഹികൾ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ, അബ്ദുൽ കരീം പുഴക്കാട്ടിരി, ശറഫുദ്ദീൻ ഒഴുകൂർ എന്നിവർ സംസാരിച്ചു. കെ.പി.എ കരീം താമരശ്ശേരി, അയ്യൂബ് എടരിക്കോട്, നിയാസ് പുത്തൂർ, അർഷദ് പുളിക്കൽ, സിറാജ് മുസ്ലിയാരകത്ത്, അലിയാർ മണ്ണൂർ, അബ്ദുൽ അസീസ് കടുപ്പയിൽ, അബ്ദുറസാഖ് നമ്പ്രം, അഷ്റഫ് കല്ലിൽ, അബ്ദുറഹീം കരുവന്തുരുത്തി, മാമുക്കോയ ഒറ്റപ്പാലം, യാസിർ കൊന്നോല, ഷമീർ ബാബു തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

