കെ.എം.സി.സി വനിതാ വളന്റിയർമാർക്ക് ആദരം
text_fieldsകെ.എം.സി.സി ജിദ്ദ സെൽട്രൽ കമ്മിറ്റി വനിതാ വളൻറിയർ വിങിനുള്ള പ്രത്യേക ഉപഹാരം ഷമീല മൂസക്ക്, പി.സി.എ റഹ്മാൻ (ഇണ്ണി) കൈമാറുന്നു
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് വേളയിൽ സ്തുത്യർഹമായ സേവനം ചെയ്ത കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലത്തിൽനിന്നുള്ള വനിതാ വളന്റിയർമാരെ ആദരിച്ചു. സെൻട്രൽ കമ്മിറ്റി വനിതാ വിങ് ജനറൽ സെക്രട്ടറി ഷമീല മൂസ ഉദ്ഘാടനം ചെയ്തു. ഹാജിമാരുടെ സേവനത്തിനായി പ്രയത്നിച്ച കെ.എം.സി.സി വനിതാ ഹജ്ജ് വളന്റിയർമാരുടെ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് അവർ പറഞ്ഞു.
പ്രായാധിക്യം കൊണ്ടും രോഗങ്ങൾ കൊണ്ടുമെല്ലാം അവശരായവരും ചൂടിന്റെ കാഠിന്യം കൊണ്ട് തളർന്നുവലഞ്ഞ സ്ത്രീകളായ ഹാജിമാരെ സ്വന്തം കൂടെപ്പിറപ്പുകളെപ്പോലെ ദേശവും, ഭാഷയും നോക്കാതെ സംരക്ഷിച്ച് സഹായിച്ച നൂറ് കണക്കിന് വളന്റിയർമാരുടെ പ്രവർത്തനം ഏറെ ശ്ലാഘനീയമാണെന്നും അവർ പറഞ്ഞു. ചടങ്ങിൽ പ്രസിഡന്റ് അബുട്ടി പള്ളത്ത് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, കെ.എം.സി.സി നാഷനൽ, സെൻട്രൽ, ജില്ല, മണ്ഡലം ഭാരവാഹികളായ അബൂബക്കർ അരിമ്പ്ര, നിസാം മമ്പാട്, നാസർ വെളിയങ്കോട്, ഇസ് ഹാഖ് പൂണ്ടോളി, സുബൈർ വട്ടോളി, ഇസ്മയിൽ മുണ്ടുപറമ്പ്, നാണി മാസ്റ്റർ, മനാഫ് പൂക്കോട്ടുംപാടം എന്നിവർ സംസാരിച്ചു.
ഹജ്ജ് വളൻറിയർമാരായ സുനൈന സുബൈർ, ഷഹ് ല ജാസ്മിൻ, മാജിദ സലാം, ജംഷീന ശിഹാബ്, സുഹൈല ജെനീഷ്, അഫി സൗഫൽ, ജിഷ ജിഷാർ, ഷാനിബ മുണ്ടമ്പ്ര എന്നിവർ പരിപാടി നിയന്ത്രിച്ചു. ജിദ്ദ സെൽട്രൽ കമ്മിറ്റി വനിതാ വളന്റിയർ വിങിനുള്ള പ്രത്യേക ഉപഹാരം ഷമീല മൂസക്ക്, കെ.എം.സി.സി മുൻ സെൻട്രൽ കമ്മിറ്റി ഭാരവാഹിയും, മലപ്പുറം ജില്ല വൈസ് പ്രസിഡൻറുമായ പി.സി.എ റഹ്മാൻ (ഇണ്ണി) കൈമാറി. സെക്രട്ടറി ഫസലു മൂത്തേടം സ്വാഗതവും ട്രഷറർ ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

