പ്രവാസി പുനരധിവാസ പദ്ധതിയുമായി കെ.എം.സി.സി
text_fieldsകെ.എം.സി.സി-ജബൽ ഗ്രൂപ് പ്രവാസി പുനരധിവാസ പദ്ധതി ധാരണപത്രം കൈമാറുന്നു
ദമ്മാം: പ്രവാസികളുടെ തൊഴിൽപരമായ അനുഭവ സമ്പത്തിനെയും കർമശേഷിയെയും സമഗ്രമായി ഉപയോഗിച്ച് കേരളത്തിലെ നിർമാണ-തൊഴിൽ മേഖലകളിൽ സംരംഭങ്ങൾ തുടങ്ങാൻ കെ.എം.സി.സിയും ജബൽ ഗ്രൂപ്പും കൈകോർക്കുന്നു. കോഴിക്കോട് ജില്ലയിലെ മുക്കം മരഞ്ചാട്ടിയിൽ തുടങ്ങുന്ന സ്വകാര്യ വ്യവസായ പാർക്കിൽ ജബൽ ഗ്രൂപ് ദമ്മാം കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിക്ക് സൗജന്യമായി 10 സെന്റ് സ്ഥലം അനുവദിക്കും. വ്യവസായിക-തൊഴിൽപരമായ സാധ്യതകളെയും നവീന നിക്ഷേപ പാക്കേജുകളെയും സമന്വയിപ്പിച്ചുള്ള പദ്ധതിയിൽ വിവിധ നിർമാണ-തൊഴിൽ യൂനിറ്റുകൾ രൂപവത്കരിക്കും.
ദമ്മാം റെഡ് ടേബ്ൾ ഹോട്ടലിൽ നടന്ന ചടങ്ങിൽ ജബൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ വി. അബ്ദുസ്സലാം മുക്കം കെ.എം.സി.സി സെക്രട്ടേറിയറ്റ് അംഗം ആലിക്കുട്ടി ഒളവട്ടൂരിന് ധാരണപത്രം കൈമാറി. കെ.എം.സി.സി ഭാരവാഹികളായ സി.പി. ശരീഫ്, ജൗഹർ കുനിയിൽ, സഹീർ മുസ്ലിയാരങ്ങാടി, മണ്ഡലം പ്രസിഡന്റ് ആസിഫ് മേലങ്ങാടി, ജനറൽ സെക്രട്ടറി റസാഖ് ബാവു ഓമാനൂർ, ട്രഷറർ അസീസ് കാരാട്, ഷംസു കോട്ടയിൽ, ഫവാസ് വാഴക്കാട്, അഫ്താബ്, സലീൽ വാവൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

