കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി വിന്റർ ക്യാമ്പ്
text_fieldsറിയാദ് കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ഒരുക്കിയ വിന്റർ ക്യാമ്പിന്റെ ഭാഗമായി
അൽ ദിലമിലെ ‘പ്രാവുകളുടെ ഗോപുരം’ സന്ദർശിച്ചപ്പോൾ
റിയാദ്: കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രവർത്തകർക്കുവേണ്ടി വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദിൽനിന്നും 150 കിലോമീറ്റർ അകലെ അൽ ദിലം എന്ന സ്ഥലത്താണ് ക്യാമ്പ് നടന്നത്.
മണ്ഡലം കമ്മിറ്റി ഒരുക്കിയ ഉച്ചഭക്ഷണത്തിനുശേഷം പ്രവർത്തകർ സ്ഥലത്തെ ഹിസ്റ്റോറിക്കൽ ലാൻഡ്മാർക്കായ ‘പ്രാവുകളുടെ ഗോപുരം’ സന്ദർശിച്ചു. അൽ ദിലമിൽ വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ള ഇത്തരത്തിൽ 14 ഓളം പ്രാവുകൾക്കായുള്ള ഗോപുരങ്ങളുണ്ടെന്ന് പറയപ്പെടുന്നു. മരക്കഷണങ്ങളും ചെളിയും ഉപയോഗിച്ച് നിർമിച്ച ടവറിന്റെ ആകർഷകമായ വാസ്തുവിദ്യാ രൂപകൽപന സന്ദർശകരെ ആകർഷിക്കുന്നതാണ്.
പക്ഷികൾക്ക് ടവറുകളിൽ പ്രവേശിക്കാനും പുറത്തുകടക്കാനും വളരെ കുറഞ്ഞ വാതിലുകളാണ് ഉള്ളതെങ്കിലും, മണൽക്കാറ്റിലോ വർഷത്തിലെ ഏറ്റവും ചൂടേറിയ മാസങ്ങളിലോ പ്രാവുകൾക്ക് താമസിക്കാനും മുട്ടയിടാനും അടയിരിക്കാനും കഴിയുന്ന കൂടിന്റെ പുറംഭാഗം പൂർണമായും മൂടപ്പെട്ടിരിക്കുന്ന രീതിയിലുള്ള കൂടുകളാണ് കൂടുതലുള്ളത്.
കൂടാതെ ഈ സ്ഥലങ്ങളിൽനിന്നുള്ള കർഷകർ പ്രാവുകളുടെ അവശിഷ്ടങ്ങൾ കൃഷിക്കാശ്യമായ ഫോസ്ഫറസും നൈട്രജനും അടങ്ങിയ വളങ്ങളായി ഉപയോഗിച്ചതായി പറയപ്പെടുന്നു.
‘എൻഡ് ഓഫ് ദി റോഡ്’ എന്നറിയപ്പെടുന്ന മരുഭൂമിയിലും ക്യാമ്പ് ചെയുകയും ഓഫ് റോഡ് ഡ്രൈവ് എക്സ്പീരിയൻസ് ചെയ്യുകയും ചെയ്തു. മണ്ഡലം വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ഒരുക്കിയ ചായയും ലഘുഭക്ഷണത്തോടുംകൂടി ക്യാമ്പ് അവസാനിച്ചു.
മീരാൻ ചെറുകാവ്, ഷറഫു പുളിക്കൽ, മുനീർ വാഴക്കാട്, ബഷീർ സിയാംകണ്ടം, ഫിറോസ് പള്ളിപ്പടി, ലത്തീഫ് കുറിയോടം, ഫസൽ കുമളി, വാഹിദ് കൊണ്ടോട്ടി, വഹാബ് പുളിക്കൽ, സുഹൈബ് വാഴക്കാട്, ഹംസ കൊണ്ടോട്ടി, സൈദ് മീരാൻ, അൻവർ ജമാൽ ഓമാനൂർ, മണ്ഡലം വനിതാ വിങ് നേതാക്കളായ നുസൈബ ഷറഫ്, സഹല ഫസൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

