കെ.എം.സി.സി വെൽഫെയർ വിങ് ശിൽപശാല സംഘടിപ്പിച്ചു
text_fieldsനാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ശിൽപശാല ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് അഭിപ്രായപ്പെട്ടു. എക്സിറ്റ് 18-ലെ താജുൽ മഹ ഓഡിറ്റോറിയത്തിൽ നടന്ന വെൽഫെയർ വിങ് ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ റഫീഖ് മഞ്ചേരി അധ്യക്ഷതവഹിച്ചു.
പ്രവാസികൾ നേരിടുന്ന നിയമപരവും തൊഴിൽപരവുമായ വിഷയങ്ങളിൽ പരിശീലനം നേടിയ നൂറുകണക്കിന് വളന്റിയർമാരാണ് സേവന രംഗത്തുള്ളത്. മരണപ്പെടുന്ന പ്രവാസികളുടെ മയ്യിത്ത് പരിപാലനം നടത്തുന്നതിൽ വെൽഫെയർ വിങ്ങിന്റെ ഇടപെടൽ ശ്രദ്ധേയമാണ്. മൂന്ന് സെഷനിലായി നടന്ന ശിൽപശാലയിൽ ‘വളന്റിയർ സേവനവും സാമൂഹിക പ്രതിബദ്ധതയും’ എന്ന വിഷയത്തിൽ റിയാദ് കെ.എം.സി.സി ആക്റ്റിങ് സെക്രട്ടറി ഷാഫി തുവ്വൂർ ക്ലാസെടുത്തു. തൊഴിൽ പ്രശ്നങ്ങളും സന്നദ്ധ പ്രവർത്തകരും എന്ന വിഷയത്തിൽ റഫീഖ് മഞ്ചേരിയും ‘നിയമവ്യവസ്ഥയും പ്രവാസികളും’ എന്ന വിഷയത്തിൽ ഷറഫു സഹറയും ക്ലാസെടുത്തു. വെൽഫയർ വിങ്ങിന്റെ ലോഗോ നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, എറണാകുളം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് മൂലയിലിന് കൈമാറി പ്രകാശനം നിർവഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, മൊയ്തീൻ കുട്ടി തെന്നല, മൊയ്തീൻ കുട്ടി പൊന്മള, സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്, പി.സി. അലി വയനാട്, ഷംസു പെരുമ്പട്ട, ഷൗക്കത്ത് കടമ്പോട്ട്, അഷ്റഫ് മീപ്പീരി, ഉസ്മാൻ പരീത്, ഷബീർ മണ്ണാർക്കാട്, സുഹൈൽ കൊടുവള്ളി, ജാഫർ പുത്തൂർമടം, സഫീർ കരുവാരക്കുണ്ട്, നവാസ് ബീമാപള്ളി എന്നിവർ സംസാരിച്ചു.ബഷീർ താമരശ്ശേരി, സലീം സിയാങ്കണ്ടം, തഖ്വാൻ വയനാട്, റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക്, റാഷിദ് കൂരാച്ചുണ്ട്, ഫസലുറഹ്മാൻ പടന്ന, നൂറുൽ അമീൻ തിരുവനന്തപുരം, മുഹമ്മദ് കുട്ടി തൃത്താല എന്നിവർ നേതൃത്വം നൽകി. അബ്ദുൽ റഷീദ് കാസർകോട് ഖിറാഅത്ത് നിർവഹിച്ചു. കൺവീനർ അലി അക്ബർ ചെറൂപ്പ സ്വാഗതവും ഷറഫു പുളിക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

