Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎം.യു. ഇബ്രാഹീമിന്...

എം.യു. ഇബ്രാഹീമിന് കെ.എം.സി.സി സ്വീകരണം

text_fields
bookmark_border
എം.യു. ഇബ്രാഹീമിന് കെ.എം.സി.സി സ്വീകരണം
cancel
camera_alt

ഹ്രസ്വ സന്ദർശനാർഥം സൗദിയിലെത്തിയ മുസ്ലിം ലീഗ് എറണാകുളം ജില്ല വൈസ് പ്രസിഡൻറ് എം.യു. ഇബ്രാഹീമിന് ദമ്മാം കെ.എം.സി.സി ജില്ല കമ്മിറ്റിയുടെ ഉപഹാരം കൈമാറുന്നു

ദമ്മാം: ഹ്രസ്വ സന്ദർശനാർഥം ദമ്മാമിലെത്തിയ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറും മുസ്ലിം ലീഗ് എറണാകുളം ജില്ല വൈസ് പ്രസിഡൻറുമായ എം.യു. ഇബ്രാഹിമിന് എറണാകുളം ജില്ല കെ.എം.സി.സി സ്വീകരണം നൽകി. ദമ്മാം ഹോളിഡേയ്സ് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ല പ്രസിഡൻറ് സാദിഖ് കാദർ കൂട്ടമശ്ശേരി അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഹമീദ് വടകര ഉപഹാരം സമ്മാനിച്ചു. ജില്ല ഉപദേശക സമിതി ചെയർമാൻ സി.പി. മുഹമ്മദാലി ഓടക്കാലി എം.യു. ഇബ്രാഹിമിനെ പൊന്നാട അണിയിച്ചു.

പ്രവിശ്യ സെക്രട്ടറി സിറാജ് ആലുവ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷിബു കവലയിൽ സ്വാഗതവും അജാസ് ഇസ്മാഈൽ കൊടികുത്തുമല നന്ദിയും പറഞ്ഞു.

ജില്ല ഭാരവാഹികളായ സൈനുദ്ധീൻ, ഹസൈനാർ ചേലക്കുളം, ഉവൈസ് അലിഖാൻ, സി.പി. ഷമീർ, റജീഷ് അശമന്നൂർ എന്നിവർ നേതൃത്വം നൽകി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC
News Summary - KMCC welcomes M.U. Ibrahim
Next Story