കെ.എം.സി.സി വണ്ടൂർ മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsഹാഫിസ് മമ്പാട്, ഷിഹാബ് കാളികാവ്, ഷംസു ഇല്ലിക്കുത്ത് കരുവാരക്കുണ്ട്, ഷൗക്കത്ത് പൊറ്റയിൽ
ജിദ്ദ: കെ.എം.സി.സി ജിദ്ദ വണ്ടൂർ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. കൗൺസിൽ യോഗത്തിൽ മണ്ഡലത്തിലെ മുഴുവൻ കൗൺസിലർമാർക്കും പുറമെ സൗദി നാഷനൽ, ജിദ്ദ സെൻട്രൽ, മലപ്പുറം ജില്ല കമ്മിറ്റി നേതാക്കൾ പങ്കെടുത്തു. സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസി. നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. സലീം മമ്പാട് അധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സാബിൽ മമ്പാട് മുഖ്യപ്രഭാഷണം നടത്തി. സലാം തുവ്വൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഇല്യാസ് കല്ലിങ്ങൽ, സുൽഫീക്കർ ഒതായി, ബേബി നീലാമ്പ്ര എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹാഫിസ് മമ്പാട്, ഷിഹാബ് കാളികാവ്, മുഹ്ളാർ തങ്ങൾ കാളികാവ്, എ.പി. അൻവർ വണ്ടൂർ, യൂനുസ് ബാബു സി.ടി പോരൂർ, അഷ്റഫ് ചോക്കാട്, ജാഫർ നാലകത്ത് വണ്ടൂർ, റാഫി വണ്ടൂർ, ഹാരിസ് ബാബു മമ്പാട്, ഇസ്മാഈൽ ബാപ്പു തിരുവാലി, അർഷാദ് വി.പി. വാണിയമ്പലം തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികൾ: ഹാഫിസ് മമ്പാട് (പ്രസി.), ഷിഹാബ് കാളികാവ് (ജന. സെക്ര.), ഷംസു ഇല്ലിക്കുത്ത് കരുവാരക്കുണ്ട് (ട്രഷ.), ഷൗക്കത്ത് പൊറ്റയിൽ (ചെയർ.), സലാം തൂവൂർ, യൂസുഫ് ഹാജി കരുവാരക്കുണ്ട് (വൈ. ചെയർ.), അഷ്റഫ് ചോക്കാട്, ഹാരിസ് ബാബു മമ്പാട്, ഷാഹുൽ പി.പി. പോരൂർ, എ.പി. അൻവർ വണ്ടൂർ, ഷിഹാബ് ആലുങ്ങൽ (വൈ. പ്രസി.), ഇസ്മാഈൽ തിരുവാലി, യൂനുസ് ബാബു സി.ടി പോരൂർ, സിറാജ് കാളികാവ്, ഉസ്മാൻ തുവ്വൂർ, അർഷാദ് വി.പി. വാണിയമ്പലം (ജോ. സെക്ര.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

