പ്രഭാത സവാരിയുമായി ബഗ്ദാദിയ ഈസ്റ്റ് കെ.എം.സി.സി വാക്കിങ് ക്ലബ്
text_fieldsജിദ്ദ ബാഗ്ദാദിയ്യ ഈസ്റ്റ് കെ.എം.സി.സിയുടെ വാക്കിങ് ക്ലബ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തപ്പോൾ
ജിദ്ദ: പ്രഭാത പ്രാർഥനക്കുശേഷം പ്രഭാത സവാരിയുമായി ജിദ്ദ ബഗ്ദാദിയ്യ ഈസ്റ്റ് കെ.എം.സി.സി ആരംഭിച്ച ‘വാക്കിങ് ക്ലബ്’ മാതൃകയാവുന്നു. ഏരിയയിലെ പ്രവർത്തകരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'വാക്കിങ് ക്ലബി'നു കീഴിൽ പ്രവർത്തകർ പ്രഭാതനടത്തം തുടങ്ങി.
മദീന റോഡിൽ തലാൽ സ്കൂളിന് സമീപമുള്ള പാർക്കിൽ വെച്ച് നടന്ന ചടങ്ങിൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ക്ലബ് ഉദ്ഘാടനം ചെയ്തു. ജോലി കഴിഞ്ഞു ബാക്കി സമയം സഹജീവികളെ സഹായിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന കെ.എം.സി.സി പ്രവർത്തകർ സ്വന്തം ആരോഗ്യം പലപ്പോഴും ശ്രദ്ധിക്കാറില്ലെന്നും അതിനൊരു വലിയ പരിഹാരമാണ് വാക്കിങ് ക്ലബ് എന്നും അദ്ദേഹം പറഞ്ഞു. ബഗ്ദാദിയ്യ ഈസ്റ്റ് കെ.എം.സി.സിയുടെ ഈ പ്രവർത്തനം മറ്റു കെ.എം.സി.സി ഘടകങ്ങൾ മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ ഏരിയ കെ.എം.സി.സി പ്രസിഡന്റ് നാണി ഇസ്ഹാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വ്യായാമം ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അബു കട്ടുപ്പാറ ക്ലാസെടുത്തു. കോഓഡിനേറ്റർ ഷബീർ, യൂസുഫ് കോട്ട, റഷീദ് വാഴക്കാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഖാലിദ് പാളയാട്ട് സ്വാഗതവും ടി.കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

