കെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി സ്വീകരണവും നേതൃസംഗമവും
text_fieldsകെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച
സ്വീകരണ, നേതൃ സംഗമ യോഗം
ത്വാഇഫ്: കെ.എം.സി.സി ശുതുബ ഏരിയയിൽനിന്ന് ത്വാഇഫ് സെൻട്രൽ കമ്മിറ്റിയിലേക്ക് തെരഞ്ഞടുക്കപ്പെട്ട നേതാക്കന്മാർക്ക് സ്വീകരണവും ഏരിയ, സെൻട്രൽ കമ്മിറ്റിതല നേതൃസംഗമവും ത്വാഇഫ് സെൻട്രൽ കമ്മിറ്റി ഓഫിസിൽ നടന്നു. പുതിയ സെൻട്രൽ കമ്മിറ്റി ട്രഷറർ കോയ കടലുണ്ടി, വൈസ് പ്രസിഡൻറ് സലാം മുള്ളമ്പാറ, എക്സിക്യുട്ടീവ് അംഗം ഫൈസൽ ബാലുശ്ശേരി എന്നിവർക്കുള്ള
ഉപഹാരങ്ങൾ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സ്വാലിഹ്, സെക്രട്ടറി ഷരീഫ് മണ്ണാർക്കാട് എന്നിവർ സമ്മാനിച്ചു. കെ.എം.സി.സി ശുതുബ ഏരിയ പ്രസിഡൻറ് അലിയാർ കോതമംഗലം അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സ്വാലിഹ്, സെക്രട്ടറി ഷരീഫ് മണ്ണാർക്കാട് എന്നിവർ സംസാരിച്ചു. നാഷനൽ കമ്മിറ്റി ഭാരവാഹി മുഹമ്മാദ് ഷാ തങ്ങൾ, സെൻട്രൽ കമ്മിറ്റി നേതാക്കളായ അബ്ബാസ് രാമപുരം, സലാം പുല്ലാളൂർ, ശുതുബ ഏരിയ ചെയർമാൻ അബ്ദുറഹിമാൻ, വിവിധ ഏരിയ നേതാക്കൾ ആംശംസ നേർന്നു.
ശുതുബ ഏരിയയിൽ നിന്നുള്ള 2024 -25 വർഷത്തേക്കുള്ള കെ.എം.സി.സി കുടുംബ സുരക്ഷ ഫോറം വിതരണവും ചടങ്ങിൽ നടന്നു. വൈസ് പ്രസിഡൻറ് നജീബ് തൈക്കണ്ടിയും ജോ. സെക്രട്ടറി അനസ് കൊടപ്പാളിയും ചേർന്ന് കബീറിന് അപേക്ഷ ഫോറം വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി യാസർ കാരക്കുന്ന് സ്വാഗതവും ട്രഷറർ സയ്യൂഫ് കൊടുവള്ളി നന്ദിയും പറഞ്ഞു. അസീസ് റഹ്മാനി പ്രാർഥന നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

